റാന്നി: പകര്‍ച്ചപ്പനിയടക്കം രോഗബാധയേറുമ്പോള്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഡോക്ടര്‍മാരുടെ കുറവുമൂലം വലയുന്നു. മതിയായ ഡോക്ടര്‍മാര്‍ പലപ്പോഴും ആശുപത്രിയിലില്ലാത്തതാണ് പിഞ്ചുകുട്ടികളടക്കമുള്ള രോഗികളെ വലക്കുന്നത്. ഡോക്ടര്‍മാര്‍ കുറവാകുമ്പോള്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ കാണാനുള്ള രോഗികളുടെ ക്യൂ നീളുന്നു. പലപ്പോഴും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരുന്ന അവസ്ഥയാണെന്നാണ് രോഗികളുടെ പരാതി. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ ഒ.പിയില്‍ രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാധാരണ അസുഖവുമായി എത്തുന്ന മിക്ക രോഗികളും ഫിസിഷ്യന്മാരെ കാണാനാണ് എത്തുന്നതെങ്കിലും ആശുപത്രിയിലെ ഫിസിഷ്യന്മാരുടെ കുറവാണ് രോഗികളെ വലക്കുന്നത്. മുന്ന് ഫിസിഷ്യന്മാര്‍ ആശുപത്രിയിലുണ്ടായിരുന്നുവെങ്കിലും ഒരാള്‍ സ്ഥലംമാറിയ ഒഴിവില്‍ പകരം ആളത്തെിയിട്ടില്ല. മറ്റൊരു ഫിസിഷ്യനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതിനാല്‍ ഒരു ഫിസിഷ്യന്‍െറ സേവനം മാത്രമാണ് രോഗികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ആശുപത്രിയിലെ ക്യൂ മണിക്കൂറുകളോളം നീളാന്‍ കാരണവും ഇതാണ്. സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ക്കൊപ്പം ഫിസിഷ്യന്‍ തസ്തികയില്‍ മതിയായ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.