പന്തളം: നഗരപദവിയിലേക്കുയര്‍ന്ന പന്തളത്ത് മിനി സിവില്‍സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. പന്തളത്ത് വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഒരിടത്തു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ മിനി സിവില്‍സ്റ്റേഷന്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പന്തളം നിയോജകമണ്ഡലം ആസ്ഥാനമായിരുന്ന കാലം മുതല്‍ ഈ ആവശ്യം ഉയര്‍ന്നതാണ്. എന്നാല്‍, അധികൃതര്‍ ഇതിനുവേണ്ട പരിഗണന നല്‍കിയിരുന്നില്ല. പന്തളം നഗരസഭയായി മാറിയതോടെ മിനി സിവില്‍സ്റ്റേഷന്‍ എന്ന ആവശ്യം വിവിധകേന്ദ്രങ്ങളില്‍നിന്ന് വീണ്ടും തലപൊക്കിത്തുടങ്ങി. സര്‍ക്കാര്‍ ഓഫിസുകളില്‍ ആവശ്യങ്ങളുമായി എത്തുന്നവര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ പോകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. നഗരകേന്ദ്രത്തില്‍ പഴയ പന്തളം ബ്ളോക് ഓഫിസ് കെട്ടിടം നില്‍ക്കുന്ന സ്ഥലമോ പന്തളം സബ്രജിസ്ട്രാര്‍ ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലമോ മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനായി ഉപയോഗിക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നു. പഴയ ബ്ളോക് ഓഫിസ് പ്രവര്‍ത്തിച്ച സ്ഥലം നഗരകേന്ദ്രത്തില്‍ തന്നെയാണ്. പന്തളത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് വളരെപ്പെട്ടന്ന് എത്തിച്ചേരാന്‍ കഴിയുന്നതുകൊണ്ട് തന്നെ മിനി സിവില്‍സ്റ്റേഷനായി ഈ സ്ഥലം പരിഗണിക്കാവുന്നതാണ്. സബ്രജിസ്ട്രാര്‍ ഓഫിസ്, വില്ളേജ് ഓഫിസ്, കൃഷിഭവന്‍, പട്ടികജാതി വികസന കോര്‍പറേഷന്‍ ഓഫിസ് തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും വാടകക്കെട്ടിടത്തിലും സ്വന്തം കെട്ടിടത്തിലുമായാണ് പ്രവര്‍ത്തിക്കുന്നത്. മിനി സിവില്‍സ്റ്റേഷന്‍ പ്രാവര്‍ത്തികമായാല്‍ ഇവയെല്ലാം ഇവിടേക്ക് മാറ്റാന്‍ കഴിയും. ഇതോടെ വിവിധ സ്ഥലങ്ങളിലുള്ള ഓഫിസുകളിലേക്ക് സാധാരണക്കാര്‍ നെട്ടോട്ടമോടേണ്ട സാഹചര്യം ഒഴിവാക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.