പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ല

വടശേരിക്കര: പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ല; ശബരിമല തീര്‍ഥാടകരും നാട്ടുകാരും ദുരിതത്തില്‍. ജീവനക്കാരുമായി വാക്കേറ്റവും അസഭ്യവര്‍ഷവും പതിവാകുന്നു. ശബരിമല തീര്‍ഥാടന പാതയിലെ പ്രധാന ആരോഗ്യസംരക്ഷണ കേന്ദ്രമായ പെരുനാട് സി.എച്ച്.സിയില്‍ ഉച്ചകഴിഞ്ഞ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്തതാണ് ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും തീര്‍ഥാടകരെയും കുഴക്കുന്നത്. ദിനംപ്രതി ആദിവാസികളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിന് നാട്ടുകാര്‍ ചികിത്സ തേടിയത്തെുന്ന ആശുപത്രിയില്‍ അഞ്ചു ഡോക്ടര്‍മാരുടെ സേവനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഉച്ചക്ക് ഒരുമണി കഴിയുന്നതോടെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും. ശബരിമല സീസണ്‍ കാലത്തും മണ്ഡലപൂജ കാലത്തും വടശേരിക്കരക്കും പ്ളാപ്പള്ളിക്കുമിടക്ക് അപകടത്തില്‍പെടുന്ന തീര്‍ഥാടകരെ ആദ്യമത്തെിക്കുന്ന ആരോഗ്യകേന്ദ്രം പെരുനാട്ടിലേതാണ്. പല ദിവസങ്ങളിലും ഗുരുതര പരിക്കുകളോടെ ആശുപത്രിയിലത്തെുന്ന തീര്‍ഥാടകര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാകുന്നില്ല. തോട്ടം മേഖലയില്‍നിന്ന് മറ്റും അപകടംപറ്റി ആശുപത്രിയിലത്തെുന്ന നാട്ടുകാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. മുന്‍കാലങ്ങളില്‍ ശബരിമല സീസണില്‍ അധിക ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാറുണ്ടെങ്കിലും ഏതാനും വര്‍ഷമായി അതും നിര്‍ത്തലാക്കി. ഇപ്പോള്‍ മാസപൂജകാലത്ത് അയ്യപ്പന്മാരുടെ തിരക്ക് വര്‍ധിക്കുകയും അടിസ്ഥാന ആരോഗ്യ സൗകര്യം ലഭ്യമല്ലാതാകുകയും ചെയ്തതോടെ പരിക്കുപറ്റുന്ന തീര്‍ഥാടകരെ ആശുപത്രിയിലത്തെിച്ചാല്‍ തന്നെ ആവശ്യാനുസരണമുള്ള ചികിത്സ ലഭിക്കുകയുമില്ല. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരും നാട്ടുകാരും തമ്മില്‍ പലതവണ വഴക്കും അസഭ്യവര്‍ഷവും ഉണ്ടായി. പൊലീസ് ഇടപെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ശബരിമല നട തുറക്കുന്ന കാലത്തെങ്കിലും ഡോക്ടര്‍മാരുടെ മുഴുവന്‍സമയ സേവനം ലഭ്യമാക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. എന്നാല്‍, ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനെയും മന്ത്രിയെയും സമീപിച്ചിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ളെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു പറഞ്ഞു. റാന്നി ബ്ളോക് പഞ്ചായത്തിന്‍െറ കീഴിലുള്ള ഈ ആശുപത്രിയില്‍ ഗ്രേഡിങ് നടക്കാത്തതാണ് മുഴുവന്‍സമയ നിയമനത്തിന് തടസ്സമാകുന്നതെന്ന മറുപടിയാണ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റിന് ലഭിച്ചതെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.