പത്തനംതിട്ട: ഇരുട്ട് വീണാല്‍ ജനറല്‍ ആശുപത്രിയുടെ പരിസരത്ത് കഞ്ചാവ് വില്‍പനയും അനാശാസ്യവുമായി സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും ഇവരെ ഭീക്ഷണിപ്പെടുത്തിയാണ് ഇവിടെ കഞ്ചാവ് വില്‍പനയും അനാശാസ്യവും നടക്കുന്നത്. ആശുപത്രിയുടെ ഫാര്‍മസിക്ക് പിന്നിലാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇവിടെ വൈകുന്നേരം ആറ് കഴിഞ്ഞാല്‍ വിജനമാകുന്നതാണ് സാമൂഹിക വിരുദ്ധര്‍ക്ക് തുണയാകുന്നത്. രാവിലെ ആവശ്യക്കാരെ കണ്ടത്തെിയശേഷം രാത്രിയില്‍ സ്ത്രീകളെ ഇവിടെ എത്തിച്ചുനല്‍കുകയാണ് പതിവ്. രോഗികളുടെ കൂട്ടിരിപ്പുകാരെന്ന വ്യാജേനയാണ് ആശുപത്രിയില്‍നിന്ന് ഇവര്‍ ഇടപാടുകാരെ കണ്ടത്തെുന്നത്. സ്ത്രീകള്‍ അടക്കമുള്ള സംഘമാണ് ഇടപാടുകാരെ കണ്ടത്തൊന്‍ ആശുപത്രിയില്‍ ഉള്ളത്. ഇതിനുപുറമെ കഞ്ചാവ് - മദ്യ വില്‍പനയും വ്യാപകമായി നടക്കുന്നുണ്ട്. കഞ്ചാവ് ബീഡിയില്‍ നിറച്ചാണ് വില്‍പന നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരത്തില്‍ വില്‍പന നടക്കുന്നുണ്ടെങ്കിലും ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളത്. ആശുപത്രിക്ക് സമീപത്തെ പെട്ടിക്കടയില്‍നിന്നാണ് മദ്യം വാര്‍ഡുകളില്‍ എത്തിച്ചുനല്‍കുന്നത്. ഇത്തരത്തിലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാല്‍ ഇതും അടച്ചുപൂട്ടിയ നിലയിലാണ്. രാത്രിയില്‍ വാര്‍ഡുകളില്‍ പൊലീസ് പട്രോളിങ് വേണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവുണ്ടെങ്കിലും ഇതും പാലിക്കപ്പെടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.