തിരുവല്ലയില്‍ റെയില്‍വേ യാത്രക്കാര്‍ ദുരിതത്തില്‍

തിരുവല്ല: തിരുവല്ലയില്‍ റെയില്‍വേ നവീകരണ ഭാഗമായി പണി നടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇഴഞ്ഞു നീങ്ങുന്ന പണികളില്‍ കുരുങ്ങിയും റെയില്‍വേയുടെ ദീര്‍ഘവീക്ഷണമില്ലായ്മ മൂലവും യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ഇനിയും നീളും. ട്രെയിന്‍ യാത്രക്ക് എത്തുന്നവരില്‍ റെയില്‍വേ സ്റ്റേഷനിലും അല്ലാത്തവര്‍ക്ക് പുഷ്പഗിരി റെയില്‍വേ ഗേറ്റിലുമാണ് ദുരിതം നേരിടേണ്ടി വരുന്നത്. മൂന്നും നാലും ട്രാക്കുകളിലൂടെ ട്രെയിന്‍ ഗതാഗതം ആരംഭിക്കുകയും മുന്‍കരുതല്‍ ക്രമീകരണം ചെയ്യാതിരുന്നതുമാണ് റെയില്‍വേ സ്റ്റേഷനിലെ ഈ ദുരിതത്തിനു കാരണം. റെയിവേസ്റ്റേഷന്‍ മേല്‍പാലം പണിതീര്‍ത്തു എന്നതൊഴിച്ചാല്‍ യാതൊരുവിധ സൗകര്യവും മൂന്നും നാലും ട്രാക്കുകളോട് ചേര്‍ന്ന് ഉണ്ടാക്കിയിട്ടില്ല. നാലാം ട്രാക്കിലൂടെയാണ് ഇപ്പോള്‍ പ്രധാന വണ്ടികള്‍ വന്നുപോകുന്നത്. പ്ളാറ്റ്ഫോമിനു പകരം മണ്ണില്‍ സ്ളാബുകള്‍ നിരത്തിയിരിക്കുകയാണ്. ഇതില്‍നിന്ന് ഉയരത്തിലേക്ക് പിടിച്ചു കയറിയാലേ ബോഗിയിലത്തെൂ. ഇത് സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും ഇറങ്ങാനും കയറാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവിടെ അപകട സാധ്യതയും കൂടുതലാണ്. വികലാംഗരും വൃദ്ധരും സ്ത്രീകളും തിരുവല്ല സ്റ്റേഷന്‍വിട്ട് ചങ്ങനാശേരിയിലും ചെങ്ങന്നൂരുമാണിപ്പോള്‍ വന്നിറങ്ങുന്നത്. മൂന്നാം നമ്പര്‍ പ്ളാറ്റ് ഫോമിന്‍െറ പുനരുദ്ധാരണം മൂലം ഇവിടെ നിന്നുതിരിയാന്‍ സ്ഥലമില്ളെങ്കിലും ഈ പ്ളാറ്റ്ഫോം ചേര്‍ന്നും ട്രെയിന്‍ വന്നു പോകുന്നു. നാലാം നമ്പര്‍ പ്ളാറ്റ് ഫോം എന്നു പണിയുമെന്നോ ഒന്നും രണ്ടും ട്രാക്കുകളിലെ പണി എന്നു തീരുമെന്നോ യാതൊരറിയിപ്പുമില്ല. പുഷ്പഗിരി റെയില്‍വേ ഗേറ്റ് കടന്നു ട്രെയിന്‍ വരാത്തപ്പോഴും പോകാമെന്ന് ഒരുറപ്പുമില്ല. കാരണം ഈ ഗേറ്റ് കേടാകുക പതിവായിരിക്കുന്നു. 10 പ്രാവശ്യമാണ് ഗേറ്റ് തുറക്കാന്‍ കഴിയാതെ യാത്രക്കാരെ വലച്ചത്. നഗരം ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുമ്പോള്‍ ടി.കെ റോഡിലേക്കത്തൊന്‍ ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും റെയില്‍വേയുടെ വലയില്‍പെടുകയാണ്. ലിഫ്റ്റിങ് ബാരിയര്‍ ഇനത്തില്‍പെട്ട ഗേറ്റിന്‍െറ സാങ്കേതിക തകരാറാണ് ഗേറ്റുകളില്‍ ഒന്ന് ഉയര്‍ത്താന്‍ കഴിയാത്തതിന്‍െറ കാരണം. നിര്‍മാണ വിഭാഗം സെക്ഷന്‍ എന്‍ജിനീയര്‍ റാഫിയത്തെി തകരാര്‍ പരിഹരിക്കും. പക്ഷേ, വീണ്ടും പതിവ് വഴിമുടക്ക് തുടരും. ഗേറ്റ് കീപ്പര്‍ സാങ്കേതിക പരിജ്ഞാനമില്ലാത്ത ബിഹാര്‍ സ്വദേശിയാണ്. മണിക്കൂറുകളാണ് യാത്രക്കാര്‍ ഗതിമുട്ടുന്നത്. പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്ക് എളുപ്പമാര്‍ഗം തേടിവരുന്ന രോഗികളും ഇവിടെ കുടുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.