കേന്ദ്രസര്‍ക്കാറിനെതിരെ പോരാട്ടം തുടരും –ആര്‍. ചന്ദ്രശേഖരന്‍

പത്തനംതിട്ട: തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് ഐ.എന്‍.ടി.യു.സി അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ബോണസ് പ്രശ്നത്തില്‍ ഏകപക്ഷീയ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ബോണസ് നല്‍കേണ്ടത് ആസ്ഥാപനത്തിന്‍െറ ഉടമയാണ്. അതിന്‍െറ ഉത്തരവാദിത്തംപോലും കേന്ദ്രസര്‍ക്കാര്‍ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി തൊഴിലാളികളെ ബലികൊടുക്കുന്ന സമീപനം സ്വീകരിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്‍െറ പൊതുമുതല്‍ കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്നതിന് നിയമനിര്‍മാണം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്‍െറ ഭാഗമായി ജില്ലയില്‍ 24ന് ജില്ലാ റാലിയും പൊതുസമ്മേളനവും നടത്താന്‍ യോഗം തിരുമാനിച്ചു. നേതൃയോഗത്തില്‍ എ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മലയാലപ്പുഴ ജ്യോതിഷ് കുമാര്‍, പി.കെ. ഗാപി, ഹരികുമാര്‍ പൂതംകര, എ.ഡി. ജോ, തോട്ടുവ മുരളി, സതീഷ് ചാത്തങ്കരി, എം.എസ്. സിജു, പി.കെ. ഇഖ്ബാല്‍, സജി വിളവിനാല്‍, ജോര്‍ജ് മോഡി, സജി കെ. സൈമണ്‍, സജി പെരുനാട്, ബാബു പാങ്ങോട്, റെജിമോന്‍, ശ്രീകുമാര്‍ അരുവാപ്പുലം, ജി.കെ. പിള്ള, ആനന്ദന്‍ പിള്ള, കെ. വിശ്വംഭരന്‍, ജോസഫ് നെച്ചിക്കാടന്‍, സുനില്‍ ളാക്കൂര്‍, എസ്. നഹാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.