പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ മുഖാന്തരം നടത്തിവരുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറും ആശുപത്രി സൂപ്രണ്ടും തമ്മിലെ ശീതസമരം പ്രതിസന്ധിയുണ്ടാക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് പത്തനംതിട്ട ടൗണ്‍, ഈസ്റ്റ് (കുമ്പഴ), യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ അറിയിച്ചു. സാധാരണക്കാരും പാവപ്പെട്ടവരുമായ അനേകം രോഗികള്‍ക്ക് പ്രയോജനപ്രദമാകുന്ന സൗജന്യ ഡയാലിസിസിന് യൂനിറ്റ്, എക്സ്റേ, സ്കാന്‍, സി.സി.യു, എല്‍.സി.യു യൂനിറ്റുകള്‍, ലാബ്, അത്യാധുനിക ഓപറേഷന്‍ തിയറ്റര്‍ തുടങ്ങിയവ എം.എല്‍.എ മുന്‍കൈ എടുത്താണ് കാര്യക്ഷമമാക്കിയത്. എം.എല്‍.എ ഫണ്ടില്‍നിന്ന് മൂന്ന് കോടിയോളം രൂപ വികസ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇവക്ക് ദോഷം വരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് കമ്മിറ്റി ആരോപിച്ചു. പ്രവൃത്തിപരിചയമുള്ള നഴ്സുമാരെ അനാവശ്യമായി ഡി.എം.ഒ പിന്‍വലിച്ചതിനാലാണ് സി.സി.യു യൂനിറ്റ് താല്‍ക്കാലികമായി അടച്ചിടേണ്ടിവരുന്നത്. ടൗണ്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഷഫീഖ് അഞ്ചക്കാല, ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് എം.എം.പി. ഹസന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.