പന്തളം: പന്തളത്ത് സ്കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാകുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് വന്‍ മാഫിയ ഇവിടെ കേന്ദ്രീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ രണ്ടു പേരെ ഷാഡോ പൊലീസ് പിടികൂടിയിരുന്നു.നീലച്ചടയ വിഭാഗത്തില്‍പെട്ട കഞ്ചാവാണ് പന്തളത്ത് വ്യാപകമായി വില്‍പനക്കത്തെിയിരിക്കുന്നത്. സാധാരണക്കാരായവരും മധ്യവര്‍ഗവിഭാഗത്തിലെയും കുട്ടികളാണ് ഇതിന്‍െറ ഉപഭോക്താക്കള്‍. മദ്യവും പാന്‍മസാലയും നിരോധിച്ചതോടെ കുട്ടികള്‍ ലഹരിക്കായി പുതിയ മാര്‍ഗം കണ്ടത്തെിയിരിക്കുന്നത് കഞ്ചാവ് ഉപയോഗമാണ്. കൊണ്ടുനടക്കാനെളുപ്പവും പെട്ടെന്ന് ഉപയോഗിക്കുന്നത് തിരിച്ചറിയാന്‍ കഴിയാത്തതും കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കുകയാണ്. സ്കൂള്‍ കുട്ടികളെ വലയിലാക്കാന്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പന്തളം, തോട്ടക്കോണം, തട്ട പെരുമ്പുളിക്കല്‍, കുരമ്പാല പ്രദേശങ്ങളിലാണ് വില്‍പന വ്യാപകമായിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ സാധാരണക്കാരായവരെ കണ്ടത്തെി അവരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ശേഖരിച്ചുവെക്കുക. ഒരു കിലോയില്‍ താഴെ മാത്രമാണ് ഇത്തരക്കാര്‍ പലപ്പോഴും സൂക്ഷിക്കുക. ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശംവെച്ചാല്‍ പൊലീസിന് ജാമ്യം നല്‍കാന്‍ കഴിയില്ളെങ്കിലും കീഴ്കോടതിക്കുതന്നെ ജാമ്യം നല്‍കാമെന്നതും ഇത്തരം മാഫിയക്ക് സഹായകരമാകുകയാണ്. മദ്യത്തിന് വിലകൂടുമ്പോള്‍ ഒരു പൊതി കഞ്ചാവിന് പന്തളത്തെ വില്‍പന വില 150 രൂപയാണ്. ഇതും കുട്ടികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുന്നു. കഞ്ചാവിന്‍െറ ഉപയോഗത്തിനുശേഷം കുട്ടികള്‍ പലപ്പോഴും സ്കൂളിലും കോളജിലും എത്താറുണ്ടെങ്കിലും അധ്യാപകര്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള കഞ്ചാവിന്‍െറ വിപണനം തടയാന്‍ പൊലീസ് പ്രത്യേക ദൗത്യം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇത് പൂര്‍ണവിജയത്തിലത്തെിയിട്ടില്ളെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.