റാന്നി: പ്രകൃതി വിഭവങ്ങള്‍ കുറയുകയും ഊര്‍ജ പ്രതിസന്ധി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ബഥല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് രാജു എബ്രഹാം എം.എല്‍.എ . എനര്‍ജി മാനേജ്മെന്‍റ് സെന്‍ററിന്‍െറയും സെന്‍റര്‍ ഫോര്‍ എന്‍വയണ്‍മെന്‍റിന്‍െറയും സാമ്പത്തിക സാങ്കേതിക സഹായത്തോടെ കൊടുമണ്‍ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഊര്‍ജ കാര്യശേഷിയും സംരക്ഷണവും എന്ന ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങാടി പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗം അന്നമ്മ മാത്യു അധ്യക്ഷതവഹിച്ചു. റാന്നി കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ബിനോ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഒ.സി.വൈ.എം വൈസ് പ്രസിഡന്‍റ് റവ. ഫാ. ജോമോന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷിബു സാമുവല്‍, തൂളിമണ്‍ പൗരസമിതി ചെയര്‍മാന്‍ പി.ഒ. തോമസ്, ബ്ളോക് അംഗം മേഴ്സി പാണ്ടിയത്ത്, ലയ ജോഷ്വ, ലിസി തങ്കപ്പന്‍, അഖില മോഹന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.