മല്ലപ്പള്ളി: കുന്നന്താനം കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ വ്യവസായ ശാലകള്‍ നിര്‍മിക്കാനായി കിടക്കുന്ന സ്ഥലത്ത് പടര്‍ന്നു പന്തലിച്ച കാടുകള്‍ക്ക് നിരന്തരം തീപിടിക്കുന്നത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. തൊഴിലാളികളും നാട്ടുകാരും വ്യവസായികളും തക്ക സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാലും ഫയര്‍ ഫോഴ്സിന്‍െറ സഹായം തല്‍സമയം ലഭിക്കുന്നതും വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ച വ്യവസായശാലകള്‍ക്ക് അവധിയായതിനാല്‍ കിന്‍ഫ്രയിലെ തീപിടിത്തം വ്യാപിച്ചതിനുശേഷമാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കാടിന് തീപിടിച്ചതിനാല്‍ അടുത്തുള്ള പാര്‍ക്കിലെ വ്യവസായ ശാലയിലേക്ക് തീ പടരുകയായിരുന്നു. അടിയന്തരമായി കിന്‍ഫ്രയുടെ കാടുകയറിയ ഭൂമി വെട്ടിത്തെളിച്ചില്ളെങ്കില്‍ ഭാവിയില്‍ വന്‍ ദുരന്തത്തിനിതു കാരണമായേക്കാം.നൂറോളം വ്യവസായ ശാലകളും രണ്ടായിരത്തോളം തൊഴിലാളികളും വരുന്ന കുന്നന്താനം വ്യവസായ മേഖലയെ സംരക്ഷിക്കാന്‍ കലക്ടര്‍, എം.പി, ജില്ലയിലെ നിയമസഭാ പ്രതിനിധികള്‍ മറ്റ് അധികാരികളും സംഭവം അടിയന്തര പ്രാധാന്യത്തോടെ കാണുകയും കുന്നന്താനം വ്യവസായ മേഖല കേന്ദ്രീകരിച്ച് ഒരു ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കണം. അതിനുവേണ്ട സ്ഥലം കിന്‍ഫ്ര വിട്ടുനല്‍കണമെന്നും ജില്ലാ ചെറുകിട അസോസിയേഷന്‍ ആവശ്യപ്പെട്ടു. കിന്‍ഫ്രയുടെ വ്യവസായ വിരുദ്ധനയം മൂലമാണ് സ്ഥലം പുതിയ വ്യവസായികള്‍ സ്ഥലം ഏറ്റെടുക്കാന്‍ മടിക്കുന്നത്. കിന്‍ഫ്ര സംസ്ഥാനത്ത് ഭൂമാഫിയ ഏജന്‍സിയായി മാറിയിരിക്കുകയാണ്. ജില്ലയിലെ വ്യവസായ പാര്‍ക്കുകള്‍ വ്യവസായ വകുപ്പിന്‍െറ കീഴില്‍ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ജില്ലയെ വ്യവസായ പിന്നാക്ക അവസ്ഥയില്‍നിന്ന് മാറ്റി വ്യവസായ അനുകൂല ജില്ലയാക്കി മാറ്റാന്‍ സാധിക്കുകയുള്ളൂ. കുന്നന്താനം വ്യവസായ പാര്‍ക്കില്‍ കൂടിയ പ്രതിഷേധ യോഗം ചെറുകിട വ്യവസായ അസോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി ബെന്നി പാറേല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മോര്‍ലി ജോസഫ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ തോട്ടപ്പടി വ്യവസായ അസോസിയേഷന്‍ പ്രസിഡന്‍റ് എം.സി. ഷെരീഫ്, സെക്രട്ടറി സണ്ണി ചാക്കോ, കെ.ജെ. ജോര്‍ജ്, ജോസൂട്ടി, അലക്സാണ്ടര്‍, കിന്‍ഫ്ര അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് ചാക്കോ, സെക്രട്ടറി ബിജു ജോണ്‍, ജില്ലാപഞ്ചായത്ത് അംഗം എസ്.ബി. സുബിന്‍, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാധാകൃഷ്ണക്കുറുപ്പ്, ഐ.എന്‍.ടി.യു.സി ജില്ലാ നേതാവ് സുരേക് ബാബു പാലാഴി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.