പത്തനംതിട്ട: ഐ.എ.വൈ പദ്ധതി പ്രകാരം 2015-16 സാമ്പത്തിക വര്‍ഷം ജില്ലയില്‍ നിര്‍മാണം നടന്നു വരുന്ന 4738 വീടുകളില്‍ 1547 എണ്ണത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിച്ചു. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ 574ഉം ന്യൂനപക്ഷ വിഭാഗത്തില്‍ 267ഉം ഇതര വിഭാഗത്തില്‍ 706ഉം വീടുകളാണ് പൂര്‍ത്തിയാക്കിയത്. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പ് അവലോകനം ചെയ്യുന്ന ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി മീറ്റിങ്ങിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2015-16ല്‍ ജില്ലയില്‍ 2013038 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. ഇതില്‍ 1861881 തൊഴില്‍ ദിനങ്ങള്‍ സ്ത്രീകള്‍ക്കും 484182 തൊഴില്‍ ദിനങ്ങള്‍ പട്ടികജാതി വിഭാഗത്തിനും 16258 തൊഴില്‍ ദിനങ്ങള്‍ പട്ടിക വര്‍ഗ വിഭാഗത്തിനും 1512598 തൊഴില്‍ ദിനങ്ങള്‍ ഇതര വിഭാഗത്തിനും ലഭിച്ചു. ജില്ലയില്‍ 56731 കുടുംബങ്ങള്‍ തൊഴില്‍ ആവശ്യപ്പെടുകയും 50584 കുടുംബങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുകയും ചെയ്തു. ഇതില്‍ 12778 കുടുംബങ്ങള്‍ പട്ടികജാതി വിഭാഗത്തിലും 521 കുടുംബങ്ങള്‍ പട്ടികവര്‍ഗ വിഭാഗത്തിലും 37285 കുടുംബങ്ങള്‍ ഇതര വിഭാഗത്തിലും ഉള്‍പ്പെടുന്നു. 2015-16 സാമ്പത്തിക വര്‍ഷം പദ്ധതി ഇനത്തില്‍ ഇതുവരെ 54.17 കോടി വിനിയോഗിച്ചു. റാന്നി, പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം ബ്ളോക്കുകളിലായി നടപ്പാക്കി വരുന്ന പ്രധാന്‍മന്ത്രി കൃഷി സിന്‍ചായി യോജന (സംയോജിത നീര്‍ത്തട പരിപാലന പരിപാടി) യുടെ പുരോഗതി വിലയിരുത്തി. റാന്നി ബ്ളോക്കില്‍ 209.13 ലക്ഷം രൂപയും പുളിക്കീഴില്‍ 135.25 ലക്ഷം രൂപയും മല്ലപ്പള്ളിയില്‍ 43.91 ലക്ഷം രൂപയും കോയിപ്രത്ത് 29.84 ലക്ഷം രൂപയും വിനിയോഗിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലായി ജില്ലാ ശുചിത്വമിഷന്‍ 15-16 സാമ്പത്തികവര്‍ഷം 769 കക്കൂസുകള്‍ അനുവദിച്ചു. സമ്പൂര്‍ണ ഗാര്‍ഹിക ശൗചാലയ പദ്ധതി മാര്‍ച്ച് 31ന് മുമ്പ് ജില്ലയില്‍ നടപ്പാക്കും. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതി പ്രകാരമുള്ള ഗ്രാമീണ റോഡുകളുടെ നിര്‍മാണം 2000-2001 സാമ്പത്തിക വര്‍ഷം മുതല്‍ 2013-14വരെ എട്ടു ഘട്ടങ്ങളിലായി 234.475 കി.മീ. വരുന്ന 106 റോഡുകള്‍ നിര്‍മിക്കാനായി 12552.82 ലക്ഷം രൂപയുടെ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ 5178.754 ലക്ഷം രൂപ ചെലവില്‍ 114.470 കി.മീ. വരുന്ന 50 റോഡുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 72.396 കി.മീ. വരുന്ന 28 റോഡുകള്‍ നിര്‍മാണത്തിന്‍െറ വിവിധ ഘട്ടങ്ങളിലും 4.500 കി.മീ. വരുന്ന രണ്ടു റോഡുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ബാക്കി 15.048 കി.മീ. വരുന്ന 26 റോഡുകള്‍ വിവിധ കാരണങ്ങളാല്‍ ഒഴിവാക്കിയിട്ടുമുണ്ട്. പി.എം.ജി.എസ്.വൈ-2 ആരംഭ ഘട്ടത്തിലാണ്. ഇതിനായി ജില്ലാ ഗ്രാമീണ റോഡ് പ്ളാന്‍ തയാറാക്കിയിട്ടുണ്ട്. നിര്‍മാണം മുടങ്ങിക്കിടക്കുന്ന റോഡുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും തടസ്സം നീക്കി നിര്‍മാണം നടത്താന്‍ പരിശ്രമിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച ആന്‍േറാ ആന്‍റണി എം.പി പറഞ്ഞു. വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്ടര്‍ പ്രത്യേക യോഗം വിളിക്കും. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം 2015-16ല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പുസ്തകം, യൂനിഫോം, അധ്യാപകര്‍ക്ക് പരിശീലനം, സ്കൂളുകള്‍ക്ക് ഗ്രാന്‍റ് എന്നിവ വിതരണം ചെയ്തു. ആന്‍േറാ ആന്‍റണി എം.പിയുടെ വികസന നിധി ഉപയോഗിച്ച് പത്തനംതിട്ട നഗരസഭ 11 വാര്‍ഡുകള്‍, ഓമല്ലൂര്‍ പഞ്ചായത്തിലെ മുട്ടുകുടുക്ക റോഡ്, ചെറുകോല്‍ പഞ്ചായത്തിലെ പുറത്തോട്ടുപടി എന്നിവിടങ്ങളിലെ കുടിവെള്ള പൈപ്പ് ലൈന്‍ നീട്ടുന്ന പ്രവൃത്തി പൂര്‍ത്തിയാക്കി. ജില്ലാ കുടുംബശ്രീ മിഷന്‍ ആഭിമുഖ്യത്തില്‍ ബി.പി.എല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് തൊഴില്‍ കണ്ടത്തെുന്നതിനുള്ള കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് പ്രകാരം അയിരൂര്‍, സീതത്തോട്, നെടുമ്പ്രം, കവിയൂര്‍, കലഞ്ഞൂര്‍ പഞ്ചായത്തുകളില്‍ അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചു. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്കായി 15 പഞ്ചായത്തുകളില്‍ ടെറസ് ഫാമിങ് നടത്തി വരുന്നു. ഒരു ഗ്രൂപ്പിന് 5000 രൂപ വീതം ധനസഹായം നല്‍കി. പട്ടികവര്‍ഗ വിഭാഗത്തിനുള്ള പ്രത്യേക കേന്ദ്ര സഹായ പ്രകാരം നാറാണംമൂഴി പഞ്ചായത്തിലെ കരികുളം കോളനിയില്‍ 27 കുടുംബങ്ങള്‍ക്ക് റബര്‍ കൃഷിക്ക് സഹായം നല്‍കി. ആകെ 6,38,220 രൂപ ഇതിനായി വിനിയോഗിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ അഞ്ചു പേര്‍ക്ക് തയ്യല്‍മെഷീനും അനുബന്ധ സാമഗ്രികളും ഉടന്‍ വിതരണം ചെയ്യും. ആകെ ഒരു ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട വികലാംഗരായ രണ്ടുപേര്‍ക്ക് പെട്ടിക്കട തുടങ്ങുന്നതിന് ഈ മാസം സഹായം നല്‍കും. ആകെ 60,000 രൂപ ഇതിനായി വിനിയോഗിക്കും.തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ബോധവത്കരണം നടത്തണമെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ നിര്‍ദേശിച്ചു. വരള്‍ച്ച നേരിടുന്നതിന് ജില്ലക്ക് ലഭിച്ചിട്ടുള്ള ധനസഹായം കുടുംബശ്രീയിലൂടെയും തൊഴിലുറപ്പ് പദ്ധതിയിലൂടെയും ജലസ്രോതസ്സുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെല്ലിന്‍െറ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് കൃഷി വകുപ്പ് ഹെക്ടറിന് 4500 രൂപ വീതം കര്‍ഷകര്‍ക്ക് സഹായധനം നല്‍കി. തരിശു ഭൂമി ഉപയുക്തമാക്കുന്നതിന് ഹെക്ടറിന് 7500 രൂപ വീതം ധനസഹായം നല്‍കി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ അടങ്ങിയ 9200 കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ കറിവേപ്പുതൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ജില്ലയിലെ ആറു ബ്ളോക്കുകളില്‍ പച്ചക്കറി കൃഷി നടന്നുവരുന്നു. ദാരിദ്ര്യലഘൂകരണ യൂനിറ്റ് പ്രോജക്ട് ഡയറക്ടര്‍ പി.ജി. രാജന്‍ ബാബു, ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി. സത്യന്‍, ജില്ലാതല ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.