പത്തനംതിട്ട: ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ തപാല്‍ വകുപ്പ് വീഴ്ച വരുത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. സാമൂഹിക സുരക്ഷിതത്വ പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം ജില്ലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തപാല്‍ വകുപ്പിന്‍െറ വീഴ്ച ബോധപൂര്‍വമായിരുന്നോ എന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് വിതരണ മാര്‍ഗമായി തെരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് തപാല്‍ വകുപ്പ് തുക സ്വീകരിക്കാന്‍ തയാറാകാതിരുന്നതുമൂലം കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള പെന്‍ഷന്‍തുക അവരുടെ അക്കൗണ്ടിലേക്ക് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. പെന്‍ഷന്‍ ലഭിക്കാതിരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ചെക്കുകള്‍ അടിയന്തരമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്. ബാങ്ക് അക്കൗണ്ട് മുഖേന ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളെ ബോധവത്കരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ പെന്‍ഷന്‍ ചെക്കുകള്‍ 10 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, കലക്ടര്‍ എസ്. ഹരികിഷോര്‍, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി ജോസ്, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ. സതി, തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ഗോപകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് റോയ് തോമസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.