റോഡുപണി അനിശ്ചിതത്വത്തില്‍

കോന്നി: നൂറിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനമാകേണ്ട നെടുമണ്‍കാവ്-അതിരുങ്കല്‍ റോഡ് കരാറുകാരന്‍െറ അനാസ്ഥ കാരണം നിര്‍മാണം തുടങ്ങിയയിടത്തുതന്നെ കിടക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കൂടല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ സമീപത്തുനിന്ന് ആരംഭിച്ച് അതിരുങ്കല്‍ പാക്കണ്ടത്ത് അവസാനിക്കുംവിധമാണ് റോഡ്. റോഡിന് കേന്ദ്രസര്‍ക്കാര്‍ 1,91,45, 254 രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2015 ജനുവരി അഞ്ചിന് ആരംഭിച്ച് 2016 ജനുവരി നാലിന് റോഡിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. തൊട്ടടുത്ത ദിവസം മുതല്‍ റോഡിന്‍െറ സംരക്ഷണ ഭിത്തികള്‍, കലുങ്കുകള്‍, ചപ്പാത്തുകള്‍, കൈവരികള്‍ എന്നിവ നിര്‍മിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പണി കഴിഞ്ഞിട്ടില്ല. നിര്‍മാണം ആരംഭിച്ച സ്ഥിതിയില്‍ തന്നെയാണ് റോഡ്. പഴയ റോഡ് വീതി കൂട്ടിയതല്ലാതെ മറ്റൊരു നിര്‍മാണപ്രവര്‍ത്തനവും നടത്തിയിട്ടില്ല. ജനങ്ങളില്‍നിന്ന് പ്രതിഷേധം ഉയരാതിരിക്കാന്‍ ചില ദിവസങ്ങളില്‍ വിരലിലെണ്ണാവുന്ന ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് റോഡ് വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്.ടാറിങ് വിഭാവനം ചെയ്തിട്ടുള്ള റോഡില്‍ പ്രധാന കരാറുകാരന്‍ സബ് കരാര്‍ കൊടുത്ത് ചില ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് നടത്താനുള്ള ശ്രമങ്ങളും നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ടാറിങ്ങിനും മറ്റുമായി റോഡിന്‍െറ ഇരുഭാഗങ്ങളിലും മെറ്റല്‍ ഇറക്കിയിട്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ കാല്‍നടപോലും ബുദ്ധിമുട്ടായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.