കോന്നി: കോന്നി ഇക്കോ ടൂറിസം പദ്ധതി വന്‍വിജയമായതിനുപിന്നില്‍ ആവണിപ്പാറ ആദിവാസി സങ്കേതത്തിലുള്ളവര്‍ക്ക് മുഖ്യ പങ്കുണ്ടെന്നും പദ്ധതിയുടെ ലാഭവിഹിതം ആവണിപ്പാറ ആദിവാസി സങ്കേതത്തിന് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അടൂര്‍ പ്രകാശ്. അച്ചന്‍കോവിലാറിന്‍െറ കരയില്‍ ആവണിപ്പാറ പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വനവികാസ് ഏജന്‍സികളുടെ ഇക്കോ ഷോപ്പുകളുടെ വരുമാനം ഉള്‍പ്പെടെ കോന്നി ഇക്കോ ടൂറിസം പദ്ധതിയില്‍നിന്ന് 1.54 കോടി ലാഭം നേടി. ആദിവാസി വിഭാഗങ്ങള്‍ ശേഖരിച്ച വനവിഭവങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പട്ടികവര്‍ഗ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. ആദിവാസി മേഖലയിലെ ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളിലെ നിരവധി ചെറുപ്പക്കാര്‍ക്ക് വനംവകുപ്പില്‍ ജോലി ലഭ്യമാക്കിയിട്ടുണ്ട്.ചുരുങ്ങിയ കാലയളവില്‍ നിരവധി പേര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ഡി.എഫ്.ഒ മോഹനന്‍പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ബിനിലാല്‍, കോന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സുനില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് ജയ വര്‍ഗീസ്, ബ്ളോക് പഞ്ചായത്ത് അംഗം ജയ അനില്‍, ഗ്രാമപഞ്ചായത്ത് അംഗം പി. സിന്ധു, ജില്ലാ ട്രൈബല്‍ ഓഫിസര്‍ എ. റഹീം, ബി. രാജീവ്കുമാര്‍, രാജേഷ്, ഊരുമൂപ്പന്‍ അച്യുതന്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, പട്ടികവര്‍ഗ വികസന-വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.