പ്രസ്ക്ളബ് സമുച്ചയം നിര്‍മിക്കാന്‍ സ്ഥലം കണ്ടത്തെും –നഗരസഭ

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ പ്രസ്ക്ളബ് സമുച്ചയം നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടത്തെി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഈ ആവശ്യം ഉന്നയിച്ച് പ്രസ്ക്ളബ് ഭാരവാഹികള്‍ നഗരസഭ കൗണ്‍സിലിന് അപേക്ഷ നല്‍കിയിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ജനുവരി മൂന്നിന് ചേരും. നഗരസഭയില്‍ കണ്ടിന്‍ജന്‍റ് വിഭാഗം പകരം തൊഴിലാളികളായി ജോലി നോക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ റോഷന്‍ നായര്‍ അവതാരകനും സജി കെ. സൈമണ്‍ അനുവാദകനുമായ പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ച് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ജനുവരി മുതല്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികള്‍ ആരംഭിക്കാനും നഗരസഭ പ്രദേശത്തെ അജൈവ മാലിന്യം ശേഖരിക്കുന്നതിനായി പ്രധാന ഭാഗങ്ങളില്‍ റിക്കവറി സെന്‍ററുകള്‍ സ്ഥാപിച്ച് പ്ളാസ്റ്റിക് രഹിത നഗരമാക്കും. പെന്‍ഷനുമായി ബന്ധപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ 32 വാര്‍ഡുകളിലും പെന്‍ഷന്‍ അദാലത്തുകള്‍ നടത്തി സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, വി. മുരളീധരന്‍, സജി കെ. സൈമണ്‍, റോഷന്‍ നായര്‍, വത്സന്‍ ടി. കോശി, കെ. ജാസിംകുട്ടി, ഏബല്‍ മാത്യു, കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, വി.എ. ഷാജഹാന്‍, ദീപു ഉമ്മന്‍, അംബിക വേണു, ബീന ഷരീഫ്, നഗരസഭ സെക്രട്ടറി എ.എം. മുംതാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.