റാന്നി: ഇട്ടിയപ്പാറയിലെ വണ്‍വേ പരിഷ്കരണ ഭാഗമായി ബസുകള്‍ പ്രധാന റോഡില്‍നിന്ന് സ്റ്റാന്‍ഡിലേക്ക് അമിതവേഗത്തില്‍ പ്രവേശിക്കുന്നത് കാല്‍നടക്കാരുടെ ജീവനു ഭീഷണിയാകുന്നു. ഗോള്‍ഡന്‍ എമ്പോറിയത്തിന്‍െറയും നീതി മെഡിക്കല്‍സിന്‍െറയും ഇടയിലുള്ള റോഡിലൂടെ വണ്‍വേ റോഡിന്‍െറ ഇടതുവശത്തുകൂടി വരുന്ന ബസുകള്‍ കുറുകെ കടന്നുവേണം മറുഭാഗത്തെ സ്റ്റാന്‍ഡിലത്തൊന്‍. ഈമാസം 15ന് വൈകീട്ട് നീതി മെഡിക്കല്‍സിനു സമീപത്തുകൂടി സഞ്ചരിച്ച യാത്രക്കാരന്‍ പ്രധാനറോഡില്‍നിന്ന് പ്രവേശിച്ച ബസിനടിയില്‍പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വടക്കുനിന്നും കിഴക്കുനിന്നും ഇട്ടിയപ്പാറയിലെ ഇരു ബസ്സ്റ്റാന്‍ഡിലേക്കും എത്തേണ്ട ബസുകള്‍ പരിഷ്കരണത്തെ തുടര്‍ന്നാണ് സ്റ്റാന്‍ഡിലേക്ക് എത്തുന്നത്. ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് പോകുന്ന ജ്വല്ലറിക്കും പൊലീസ് എയ്ഡ്പോസ്റ്റിനും ഇടയിലെ റോഡിനെക്കാള്‍ വീതിക്കുറവാണ് ബസുകള്‍ പ്രവേശിക്കുന്ന പാതക്ക്. വഴിവാണിഭക്കാരെ പഞ്ചായത്ത് ഭരണസമിതി ഒഴിപ്പിച്ചെങ്കിലും ഓട്ടോസ്റ്റാന്‍ഡ് കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൊടുംവളവ് തിരിഞ്ഞ് വേഗത്തില്‍ ബസുകള്‍ സ്റ്റാന്‍ഡിലേക്ക് എത്തുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മിനിറ്റുകള്‍ സമയമെടുത്ത് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് മടങ്ങേണ്ട ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ളവക്ക് വണ്‍വേയുടെ പേരിലുള്ള ചുറ്റുന്നത് സമയനഷ്ടമുണ്ടാക്കുന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു. പെരുമ്പുഴ ബസ്സ്റ്റാന്‍ഡില്‍നിന്ന് വരുന്ന ബസുകള്‍ കാവുങ്കല്‍പടി വണ്‍വേ ചുറ്റി ബസ്സ്റ്റാന്‍ഡില്‍ കയറിയശേഷം വീണ്ടും കാവുങ്കല്‍പടിയിലത്തെി വണ്‍വേ ചുറ്റേണ്ട സ്ഥിതിയാണ്. വെച്ചൂച്ചിറ, അത്തിക്കയം, എരുമേലി, കോട്ടയം ഭാഗത്തുനിന്നുവരുന്ന ബസുകള്‍ ഇട്ടിയപ്പാറ സ്റ്റാന്‍ഡിലത്തെിയശേഷം വണ്‍വേ ചുറ്റി പാലത്തിന്‍െറ മറുകരയിലെ പെരുമ്പുഴ ബസ്സ്റ്റാന്‍ഡിലേക്കാണ് പോകുന്നത്. ഇതോടെ, പാലത്തിന്‍െറ മറുകരയിലുള്ള ബസ്സ്റ്റാന്‍ഡിലേക്കും സര്‍ക്കാര്‍ ഓഫിസുകളിലേക്കും പോകേണ്ട യാത്രക്കാര്‍ക്ക് മറ്റ് ബസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.