കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്‍െറ പ്രചാരത്തിനും പ്രോത്സാഹനത്തിനും ദേവസ്വം ബോര്‍ഡ് സഹായത്തോടെ പള്ളിയോട സേവാസംഘം നടപ്പാക്കുന്ന വഞ്ചിപ്പാട്ട് സോപാനം പരിപാടി ഭക്തജനങ്ങള്‍ക്ക് വഞ്ചിപ്പാട്ട് പരിചയത്തിനുള്ള വേദിയായി മാറുന്നു. ദേവസങ്കീര്‍ത്തനം-വഞ്ചിപ്പാട്ട് സോപാനം എന്ന പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍െറ പ്രത്യേക നിര്‍ദേശപ്രകാരം പാര്‍ഥസാരഥി ക്ഷേത്രസന്നിധിയില്‍ പ്രത്യേക പന്തല്‍ തയാറാക്കിയിട്ടുണ്ട്. ഓരോ കരകളില്‍നിന്ന് കലാകാരന്മാര്‍ ഓരോ ദിവസവും വഞ്ചിപ്പാട്ട് അവതരിപ്പിക്കുന്നുണ്ട്. പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്‍റ് കെ.പി. സോമന്‍ കണ്‍വീനറായ സമിതി നേതൃത്വത്തിലാണ് വഞ്ചിപ്പാട്ട് സോപാനം നടത്തിവരുന്നത്. ദിവസവും രാവിലെ 10.30 മുതല്‍ 11.30വരെയാണ് വഞ്ചിപ്പാട്ട് പാടാന്‍ അവസരം. സോപാനത്തില്‍ ഭാഗമാകുന്ന കരകളെ പങ്കെടുപ്പിച്ച് സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ കിഴക്കന്‍ മേഖല, മധ്യമേഖല, പടിഞ്ഞാറന്‍ മേഖല എന്നിങ്ങനെ മേഖല അടിസ്ഥാനത്തില്‍ വഞ്ചിപ്പാട്ട് മത്സരം നടത്തും. ഓരോ മേഖലയിലും ഒന്നാംസ്ഥാനം നേടുന്നവരെ ഒക്ടോബര്‍ രണ്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സംയുക്ത മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുക്കും. ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് എവര്‍റോളിങ് സുവര്‍ണ ട്രോഫിയും 25,000 രൂപയും സമ്മാനം നല്‍കും. രണ്ടാംസ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും മൂന്നാംസ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.