ഈ സിഗ്നല്‍ ആരെയും അമ്പരപ്പിക്കും!

അടൂര്‍: സിഗ്നല്‍ ലൈറ്റില്‍ ദിശാ സൂചന പാതാളത്തിലേക്കാണോ എന്ന് സംശയിക്കണം ഏഴംകുളം നാല്‍ക്കവലയിലത്തെുമ്പോള്‍. കാരണം കൈപ്പട്ടൂര്‍-പത്തനംതിട്ട പാതയിലേക്ക് ദിശകാട്ടുന്ന ലൈറ്റില്ല. പകരം താഴേക്കാണ് ലൈറ്റ് തെളിയുന്നത്. ഏനാത്ത് ഭാഗത്തുനിന്ന് കവലയിലേക്കുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ സിഗ്നല്‍ കാത്തുകിടന്ന് അത് തെളിയുമ്പോള്‍ തെല്ളൊന്നമ്പരക്കും. കായംകുളം-പത്തനാപുരം സംസ്ഥാന പാതയുടെയും ഏനാത്ത്, കൈപ്പട്ടൂര്‍-പത്തനംതിട്ട പാതയുടെയും സംഗമസ്ഥാനമാണ് ഏഴംകുളം കവല. പത്തനംതിട്ട ഭാഗത്തേക്കുള്ള സിഗ്നല്‍ ലൈറ്റ് യൂനിറ്റില്‍ നേര്‍ദിശ കാട്ടുന്ന ലൈറ്റ് വാഹനംതട്ടി പൊട്ടി തൂങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് മൂന്നുമാസമായി. എന്നാല്‍, കെല്‍ട്രോണിനാണ് ലൈറ്റ് നന്നാക്കുന്ന ചുമതല എന്നുപറഞ്ഞ് ബന്ധപ്പെട്ട വകുപ്പ് അധികൃതരും ജനപ്രതിനിധികളും കൈമലര്‍ത്തുകയാണ്.കവലയില്‍ നിരന്തരം അപകടങ്ങള്‍ പതിവായപ്പോള്‍ 2014 ഒക്ടോബര്‍ ആദ്യവാരമാണ് കെല്‍ട്രോണിന്‍െറ ചുമതലയില്‍ ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്. അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പച്ചയും ചുവപ്പും ലൈറ്റുകള്‍ കത്തുന്നതിനിടയിലെ ഇടവേള ആവശ്യത്തിനില്ലാത്തതും മഞ്ഞയും ചുവപ്പും നിമിഷത്തിന്‍െറ വ്യത്യാസത്തില്‍ കത്തുന്നതും വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു. സിഗ്നല്‍ നിര്‍ദേശം ലംഘിച്ച് വാഹനങ്ങള്‍ പായുന്നതും ഇവിടെ പതിവാണ്. സിഗ്നല്‍ ലൈറ്റിന്‍െറ തകരാറുകള്‍ പരിഹരിക്കുകയും സിഗ്നല്‍ ലംഘിച്ചുപോകുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ കാമറ സ്ഥാപിക്കണമെന്നുമാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.