റാന്നി: ചെമ്പന്മുടിമലയില്‍ പ്രവര്‍ത്തനം നിരോധിച്ച ക്വാറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കാവുങ്കല്‍ ഗ്രാനൈറ്റ് ഉടമ നാറാണംമൂഴി പഞ്ചായത്ത് ഭരണസമിതിക്ക് നല്‍കിയ ലൈസന്‍സ് അപേക്ഷ തള്ളി. ചൊവ്വാഴ്ച രാവിലെ പ്രസിഡന്‍റ് എ. മോഹന്‍രാജ് ജേക്കബിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് അപേക്ഷ പരിഗണിച്ചത്. സാധാരണ പഞ്ചായത്ത് ലൈസന്‍സുകള്‍ അനുവദിക്കുന്നത് ഒരു വര്‍ഷത്തേക്കാണ്. ക്വാറികളുടെ കാര്യത്തിലും ഇതു ബാധകമാണെങ്കിലും അഞ്ചുവര്‍ഷത്തേക്കുള്ള ലൈസന്‍സിനാണ് ഉടമ അപേക്ഷയുമായി പഞ്ചായത്തിനെ സമീപിച്ചത്. അതിനാല്‍ അപേക്ഷ നിലനില്‍ക്കുന്നതല്ളെന്നും തള്ളുകയാണെന്നും പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. അപേക്ഷകനെ കാര്യകാരണ സഹിതം തീരുമാനം അറിയിക്കാനും കമ്മിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഈ ഭരണസമിതി നിലവില്‍വന്നശേഷം ഇത് രണ്ടാംതവണയാണ് ബി.ആന്‍ഡ് ഒ ലൈസന്‍സിനുള്ള കാവുങ്കല്‍ ക്വാറി ഉടമയുടെ അപേക്ഷ പഞ്ചായത്ത് നിരസിക്കുന്നത്. നേരത്തേ നല്‍കിയ അപേക്ഷയും അപൂര്‍ണമെന്ന കാരണത്താല്‍ പഞ്ചായത്ത് കമ്മിറ്റി തള്ളുകയായിരുന്നു. മണിമലത്തേ് ക്വാറി ഉടമക്ക് അടുത്ത സമയത്ത് ബി ആന്‍ഡ് ഒ ലൈസന്‍സ് അനുവദിക്കുകവഴി പുലിവാലുപിടിച്ച പഞ്ചായത്ത് പ്രസിഡന്‍റും ഭരണസമിതിയംഗങ്ങളും പാറമട വിഷയത്തില്‍ ജനഹിതം എതിരായതിനാല്‍ നന്നായി ആലോചിക്കാതെ ലൈസന്‍സ് വിഷയത്തിലെടുത്തുചാടി തീരുമാനമെടുക്കില്ല. കോടതി ഉത്തരവിന്‍െറ മറവില്‍ മണിമലത്തേ് ക്വാറി ഉടമക്ക് നല്‍കിയ അനുമതി ഉപയോഗിച്ച് പാറപൊട്ടിക്കാനും കടത്താനും കഴിഞ്ഞ ദിവസം ഉടമ നടത്തിയ നീക്കം ശക്തമായ ജനകീയ പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു. പൊലീസ് ഇടപെടലും ഉദ്യോഗസ്ഥരുടെ നീക്കങ്ങളും സംശയത്തോടെയാണ് ജനം വീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.