പത്തനംതിട്ട: സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ ജില്ലയിലെ വിതരണ നടപടികള്‍ ജില്ലാ സഹകരണ ബാങ്ക് മേല്‍നോട്ടത്തില്‍ 105 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കുന്നു. സാമൂഹിക പ്രതിബദ്ധതയോടെയാണ് പെന്‍ഷന്‍ വിതരണവും ബാങ്ക് ഏറ്റെടുത്തിട്ടുള്ളതെന്ന് പ്രസിഡന്‍റ് തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. സര്‍ക്കാറില്‍നിന്ന് ലഭിച്ച 50 കോടിയില്‍ 47 കോടി ബാങ്കിന്‍െറ ജില്ലയിലുടനീളമുള്ള 60 ശാഖകള്‍ വഴി പ്രാഥമിക സര്‍വിസ് സഹകരണ ബാങ്കുകളില്‍ എത്തിച്ച് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വിതരണം ചെയ്യുകയാണ്. ബാങ്കിന്‍െറ നോഡല്‍ ഓഫിസറുടെ സേവനം ഇതിനായി പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. വിതരണ നടപടി ബാങ്ക് പ്രസിഡന്‍റിന്‍െറയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മോനിട്ടറിങ് നടത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബാങ്ക് ഭരണസമിതിയും ജീവനക്കാരും പ്രത്യേക പരിഗണന നല്‍കിവരുന്നതായും പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.