പന്തളം: കുറുന്തോട്ടയം പാലത്തിന്‍െറ മുട്ടാര്‍ നീര്‍ച്ചാലിന് തെക്കുവശത്തുള്ള പൈലിങ് ജോലി പൂര്‍ത്തിയായി. 12 തൂണുകളുടെ പൈലിങ്ങാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായത്. നീര്‍ച്ചാലിന് വടക്കുവശത്തുള്ള 12 തൂണുകളുടെ പൈലിങ് ചൊവ്വാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. പുലര്‍ച്ചെ നാലുവരെയാണ് കരാറുകാരന്‍ തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യുന്നത്. വടക്കുവശത്തുള്ള പൈലിങ് നടക്കുമ്പോള്‍ തന്നെ പൂര്‍ത്തിയായ തെക്കുഭാഗത്തെ പൈലുകള്‍ കൂട്ടിച്ചേര്‍ത്തുള്ള തൂണിന്‍െറ നിര്‍മാണവും ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഓണത്തിന് മുമ്പ് വടക്കുവശത്തുള്ള പൈലിങ് ജോലികളും പൂര്‍ത്തിയാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുന്നതിനുമുമ്പ് പാലംപണി പൂര്‍ത്തിയാക്കാന്‍ വേഗത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. അതേസമയം, ഗതാഗത പുന$ക്രമീകരണ സംവിധാനങ്ങള്‍ തകര്‍ന്ന നിലയിലാണ്. പലപ്പോഴും നഗരം ഗതാഗതക്കുരുക്കിലാകുന്നു. പന്തളത്തെ ഗതാഗതക്രമീകരണത്തിന്‍െറ ദുരിതം അനുഭവിക്കുന്ന പ്രധാന കേന്ദ്രമായി കുളനട കവലമാറി. ഓണക്കാലം അടുത്തതോടെ പന്തളത്തും കുളനടയിലും തിരക്ക് വര്‍ധിക്കുന്നു. ഇത് പലപ്പോഴും മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തംഭനമാണ് ഉണ്ടാക്കുന്നത്. ഗതാഗതം വഴിതിരിച്ചുവിട്ട റോഡുകള്‍ തകര്‍ന്നു. ഇടക്കിടെ പെയ്യുന്ന മഴ റോഡുകള്‍ചളിക്കുളമാക്കി മാറ്റി. ഗ്രാമീണ റോഡുകളുടെ ഇരുവശത്തുമുള്ള വീടുകളാകെ ചളിവെള്ളം തെറിച്ച് വികൃതമായ നിലയിലാണ്. ഇടതടവില്ലാതെ 24 മണിക്കൂറും തിരക്കേറിയ എം.സി റോഡിലെ വാഹന ഗതാഗതം പുന$ക്രമീകരിക്കുമ്പോഴുണ്ടാകേണ്ട ദീര്‍ഘവീക്ഷണമില്ലായ്മയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം ഗ്രാമീണറോഡുകളിലെ ഗതാഗതം നിലക്കും. റോഡിലെ വലിയ കുഴികളില്‍ വീഴുന്ന വാഹനങ്ങള്‍ക്ക് കേടുണ്ടാകുന്നതും പതിവാണ്. നിലവില്‍ ഈ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതും പ്രായോഗികമല്ളെന്ന് പറയുന്നു. വീതികുറഞ്ഞ റോഡിന്‍െറ ടാറിങ്ങും വാഹനം കടന്നുപോകുന്നതും ഒരുപോലെ സാധ്യമല്ല. വാഹന ഗതാഗതം പുന$ക്രമീകരിക്കുന്നതിനു മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ഗുരുതരമായ വീഴ്ച ബന്ധപ്പെട്ട അധികൃതര്‍ക്കുണ്ടായെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.