വടശേരിക്കര: പാറമട ലോബിയോട് കൂറുകാട്ടാന്‍ വെച്ചൂച്ചിറയില്‍ പൊലീസിന്‍െറ പെടാപ്പാട്. പ്രതിഷേധക്കാരായ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചത് വെള്ളവും ആഹാരവും നിഷേധിച്ചുകൊണ്ട്. പൊലീസ് ക്രൂരതക്ക് നേതൃത്വം നല്‍കിയത് റാന്നി തഹസില്‍ദാറും ഡിവൈ.എസ്.പിയും. ജനകീയസമരം നടക്കുന്ന ചെമ്പന്‍മുടിയിലെ വിവാദ പാറമടയില്‍നിന്ന് പാറ കയറ്റിക്കൊണ്ടുപോകുന്നത് തടയാനത്തെിയ സ്ത്രീകളോടും കുഞ്ഞുങ്ങളോടുമാണ് പൊലീസിന്‍െറ പ്രാകൃത ശിക്ഷാനടപടി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലാക്കിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാഥമികകൃത്യം നിര്‍വഹിക്കാനോ ആഹാരവും വെള്ളവും എത്തിച്ചുകൊടുക്കാനോ പൊലീസ് അനുവദിച്ചില്ല. തുടക്കത്തില്‍ സ്റ്റേഷന്‍ ജാമ്യമെടുത്ത് പുറത്തുപോകാന്‍ പറഞ്ഞെങ്കിലും സ്ത്രീകള്‍ തയാറാകാത്തതോടെ കേസെടുക്കില്ല, പകരം സ്ഥലം കാലിയാക്കണമെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിയഞ്ചിലധികം വരുന്ന സ്ത്രീകള്‍ ഇതിനും തയാറാകാത്തതോടെ പൊലീസ് പ്രാഥമിക ആവശ്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് പുറത്ത് സമരസമിതി കഞ്ഞിവെക്കാന്‍ നടത്തിയ ശ്രമവും പൊലീസ് തടഞ്ഞു. പൊലീസ് കസ്റ്റഡിയിലായ ചെമ്പന്‍മുടി മണിമല വീട്ടില്‍ 90 വയസ്സുള്ള മറിയാമ്മക്കും കുട്ടികള്‍ക്കും സമരസമിതി പ്രവര്‍ത്തകര്‍ ബ്രെഡും മറ്റും ഗ്രില്ലിനിടവഴി എറിഞ്ഞുകൊടുക്കുകയായിരുന്നു. കുട്ടികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതില്‍ ബാലാവകാശ കമീഷന്‍െറ ഇടപെടലുണ്ടാകുമെന്നറിഞ്ഞ പൊലീസ് അവരെ ബലമായി പുറത്തിറക്കാനുള്ള ശ്രമവും നടത്തി. സ്റ്റേഷനുള്ളിലിരുന്ന അമ്മയെക്കാണാന്‍ ഓടിക്കയറിയ ആറുവയസ്സുകാരിയെ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ബലമായി പുറത്താക്കിയത് കണ്ടുനിന്ന വനിതാ പൊലീസുകാരില്‍പോലും സങ്കടമുണ്ടാക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ ദയാദാക്ഷിണ്യമില്ലാതെ മനുഷ്യാവകാശലംഘനം നടത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചത് വരുംദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യപ്പെടും എന്ന പ്രതീക്ഷയിലാണ് ചെമ്പന്‍മുടി നിവാസികളും ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.