‘നമുക്ക് ജാതിയില്ല’ വിളംബരറാലി

പന്തളം: ‘നമുക്ക് ജാതിയില്ല’ വിളംബരറാലി തട്ട കിഴക്ക് കലാപരിപാടികളോടെ സമാപിച്ചു. ചെറുതലമുക്കില്‍നിന്ന് വിളംബരറാലി ആരംഭിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടി പന്തളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. തങ്കമ്മ ഉദ്ഘാടനം ചെയ്തു. വി.പി. വിദ്യാധരപ്പണിക്കര്‍, സി.കെ. രവിശങ്കര്‍, ഡോ.കെ.പി. കൃഷ്ണന്‍കുട്ടി, എ.കെ. ഗോപാലന്‍, വട്ടപ്പറമ്പില്‍ മോഹനന്‍, വിലാസിനി എന്നിവര്‍ സംസാരിച്ചു. പാറക്കര പഞ്ചായത്ത് സ്റ്റേഡിയത്തില്‍ റാലി സമാപിച്ചപ്പോള്‍ നടന്ന യോഗം എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. ബാലചന്ദ്രന്‍ പിളള അധ്യക്ഷത വഹിച്ചു. ഡോ.കെ.പി. കൃഷ്ണന്‍കുട്ടി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കെ.ആര്‍. പ്രമോദ് കുമാര്‍, സി.കെ. രവിശങ്കര്‍, വിദ്യാധരപ്പണിക്കര്‍, കെ. തങ്കപ്പന്‍, ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. പന്തളത്ത് 27ന് വിളംബരറാലി നടക്കും. കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍നിന്ന് ആരംഭിച്ച് പാലത്തടത്തില്‍ സമാപിക്കും. നവോത്ഥാനസദസ്സില്‍ കെ.ബി. രാജശേഖരക്കുറുപ്പ് സംസാരിക്കും. 28ന് കുരമ്പാല, തട്ട പടിഞ്ഞാറ്, തുമ്പമണ്‍, മുടിയൂര്‍ക്കോണം എന്നിവിടങ്ങില്‍ റാലിയും സമ്മേളനവും നടക്കും. കുരമ്പാലയില്‍ കുരമ്പാല ജങ്ഷനില്‍നിന്ന് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന റാലി പൂഴിക്കാട് തവളംകുളത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ ഡോ. എം.എം. ബഷീര്‍ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.