പത്തനംതിട്ട: മത്സ്യ സ്റ്റാളുകളില്‍ വില പ്രദര്‍ശിപ്പിച്ചില്ളെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപൈ്ള ഓഫിസര്‍ കോഴഞ്ചേരി ഭക്ഷ്യോപദേശക സമിതി യോഗത്തില്‍ അറിയിച്ചു. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വില്‍പനക്കുവെച്ച മത്സ്യത്തിന്‍െറ സാമ്പ്ള്‍ പരിശോധിച്ചതില്‍ രാസവസ്തുക്കളുടെ ഉപയോഗം കണ്ടത്തെിയില്ല. പരിശോധനയില്‍ പൂഴ്ത്തിവെപ്പും കണ്ടത്തെിയില്ല. പലചരക്ക്, പച്ചക്കറി വില്‍പനശാലകളിലും ഹോട്ടല്‍, ബേക്കറി എന്നിവിടങ്ങളിലും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഓണക്കാലത്ത് വിലവര്‍ധന തടയാന്‍ റേഷന്‍ ഡിപ്പോകള്‍, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് സാധനങ്ങളുടെ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. കോഴഞ്ചേരി തഹസില്‍ദാര്‍ ബി. സതീഷ്കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ കെ.എം. ഗോപി, ജയപ്രകാശ്, പി.കെ. അബ്ദുല്‍ റഹീം മാക്കാര്‍, സജീവ് മാത്യു, ബി. ഷാഹുല്‍ ഹമീദ്, പി.എന്‍. സത്യപാലന്‍, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, അഡ്വ. രാജു ഉളനാട്, കെ.എം. മോഹന്‍കുമാര്‍, അബ്ദുല്‍ മനാഫ്, താലൂക്ക് സപൈ്ള ഓഫിസര്‍ ആര്‍. പത്മകുമാര്‍, അസി. താലൂക്ക് സപൈ്ള ഓഫിസര്‍ കോശി ജി. തോപ്പില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.