അടൂര്‍ ‘കെന്‍കോസ്’ ലിക്വിഡേഷന്‍ എങ്ങുമത്തെിയില്ല

അടൂര്‍: കടം തീര്‍ക്കല്‍ നടപടി ആരംഭിച്ച് 36 വര്‍ഷമായിട്ടും അടൂര്‍ കെന്‍കോസിന്‍െറ ലിക്വിഡേഷന്‍ നടന്നില്ല. 1973ല്‍ അടൂര്‍ കേന്ദ്രമാക്കി കേരള കപ്പാസിറ്റേഴ്സ് എന്‍ജിനീയറിങ് ടെക്നീഷ്യന്‍സ് ഇന്‍ഡസ്ട്രിയല്‍ (വര്‍ക് ഷോപ്) കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ്. നമ്പര്‍ എസ്. (ഐ.എന്‍.ഡി) ക്യൂ-313 എന്ന പേരില്‍ ആരംഭിച്ച വ്യവസായ സഹകരണ സംഘത്തില്‍ ഓഹരി ഉടമകളായ 120ഓളം ജീവനക്കാരാണ് പെരുവഴിയിലായത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി എന്നിവര്‍ക്ക് ഓഹരി ഉടമകള്‍ നിവേദനം നല്‍കി. ‘കെന്‍കോസ്’ എന്ന ചുരുക്കപ്പേരിലുള്ള സ്ഥാപനത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍, ഡിപ്ളോമക്കാര്‍, ഐ.ടി.ഐക്കാര്‍, മിനിസ്റ്റീരിയല്‍ വിഭാഗം ജോലിക്കാര്‍ യഥാക്രമം 5000, 3500, 2500 എന്നിങ്ങനെയാണ് ഓഹരി എടുത്തത്. മുന്‍ എം.എല്‍.എ പി. രാമലിംഗം തുടങ്ങിയ സ്ഥാപനത്തിലെ ജീവനക്കാരില്‍ ഭൂരിഭാഗവും സി.പി.ഐക്കാരായിരുന്നു. സില്‍വര്‍ മൈക്ക കപ്പാസിറ്റേഴ്സ് എന്ന ഇലക്ട്രോണിക് കമ്പോണന്‍റ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് ആംരഭിച്ചത്. അതിനുള്ള സാങ്കേതികവിദ്യ കിട്ടാതെ വന്നതിനത്തെുടര്‍ന്ന് വയര്‍വുണ്ട് റെസിസ്റ്റേഴ്സ്, കാര്‍ബണ്‍ ഫിലിം റെസിസ്റ്റേഴ്സ്, വോള്യം കണ്‍ട്രോള്‍ എന്നിവ ഉല്‍പാദിപ്പിച്ചു. സ്വകാര്യ കമ്പനികളുടെ വന്‍ മൂലധന നിക്ഷേപവും വിപണന തന്ത്രവുമായി മത്സരിക്കാനാകാതെ കെന്‍കോസിന്‍െറ വളര്‍ച്ച തടസ്സപ്പെട്ടു. 1973ല്‍ ആരംഭിച്ച സ്ഥാപനം 1979ല്‍ അടച്ചുപൂട്ടി. ജീവനക്കാരുടെ ഓഹരി മൂലധനം കൂടാതെ കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് ആറുലക്ഷത്തോളം രൂപ വായ്പയും എടുത്തിരുന്നു. ഓഹരി മൂലധനം ഉപയോഗിച്ച് അടൂര്‍ സെന്‍ട്രല്‍ കവലക്കുസമീപം കെ.പി റോഡിനോട് ചേര്‍ന്ന് രണ്ടേക്കര്‍ 36 സെന്‍റ് സ്ഥലം വാങ്ങി. ലക്ഷങ്ങള്‍ മുടക്കി വലിയ ഫാക്ടറി കെട്ടിടവും നിര്‍മിച്ചു. സ്ഥാപനം അടച്ചുപൂട്ടുമ്പോള്‍ സ്ഥാവര ജംഗമ സ്വത്തുകളുടെ മേല്‍നോട്ടം സംസ്ഥാന വ്യവസായ വകുപ്പ് ഏറ്റെടുത്തു. അസി. ജില്ലാ വ്യവസായ ഓഫിസറായിരുന്നു ലിക്വിഡേറ്റര്‍. 1996 ഒക്ടോബര്‍ 25ന് യന്ത്രസാമഗ്രികളും ഉല്‍പന്നങ്ങളും പരസ്യലേലവും ക്വട്ടേഷനും ചെയ്ത നടപടി വിവാദമായി. വിലപിടിപ്പുള്ളതും ഉപയോഗപ്രദമായതുമായ 82ല്‍പരം യന്ത്രസാമഗ്രികള്‍ ആക്രിക്കച്ചവടക്കാരന് കുറഞ്ഞ തുകക്ക് നല്‍കിയെന്നതാണ് വിവാദമായത്. കോയില്‍ വൈന്‍ഡിങ് മെഷീന്‍, ഡിമ്മര്‍ സ്റ്റാറ്റ്, ഹോട്ട് എയര്‍ ഓവന്‍, പിന്‍റിങ് മെഷീന്‍, വുള്‍ഫ്-മൂന്ന് ലത്തേ് ഗ്രൈന്‍റര്‍ എന്നിവ രണ്ടുവീതവും 24 സോള്‍ഡറിങ് അയണ്‍, 11 ഫുട്ട് പ്രസ്, മെറ്റലൈസിങ് പ്ളാന്‍റ്, സ്പ്രേ ഗണ്‍ എന്നിവ ഒരു സെറ്റ് വീതവും അഞ്ച് മള്‍ട്ടിമീറ്റര്‍, മൈക്രോമീറ്റര്‍, ഫൈ്ളപ്രസ്, സ്പോട്ട് വെല്‍ഡിങ് മെഷീന്‍, കൗണ്ടര്‍ ബാലന്‍സ് (അഞ്ച് കിലോ), ഡെസിക്കേറ്റര്‍, ഡ്രില്ലിങ് മെഷീന്‍ വിത്ത് മോട്ടോര്‍, ഗ്രെന്‍റിങ് മെഷീന്‍, ഹാന്‍ഡ് ഗ്രൈന്‍റര്‍, നോയിസ് ടെസ്റ്റിങ് മെഷീന്‍, മഫ്ള്‍ ഫര്‍ണസ്, പ്രിന്‍റിങ് മെഷീന്‍, ഓസിലോസ്കോപ് (ഫിലിപ്സ്), പമ്പ് സെറ്റ്, ഓഡിയോ ജനറേറ്റര്‍, ഓട്ടോമാറ്റിക് റെസിസ്റ്റന്‍സ് ടെസ്റ്റര്‍, എക്സോസ്റ്റ് സിസ്റ്റം, പോട്ട് മില്‍ വിത്ത് ജാര്‍, ഹൈഡ്രോ എക്സ്റ്റാക്സ്കേറ്റര്‍ വിത്ത് ജാര്‍, ഹൈ വോള്‍ട്ടേജ് എക്വിപ്മെന്‍റ്, ആറ് കി.വാട്ട്സ് ഓവന്‍-ത്രീ ഫേസ്, പോളിഷിങ് മെഷീന്‍, വേയിങ് ബാലന്‍സ്, വയര്‍ കട്ടിങ് മെഷീന്‍, ലബോറട്ടറി വെയിങ് ബാലന്‍സ്, വിസ്കോസിറ്റി കപ്പ്, സര്‍ക്കുലര്‍ കോട്ടിങ് യൂനിറ്റ്, ഓട്ടോമാറ്റിക് സ്പൈറേറ്റിങ് മെഷീന്‍ എന്നിവയും ചെറിയ ഉപകരണങ്ങളുമാണ് ആക്രിവിലയ്ക്ക് നല്‍കിയത്. അടൂര്‍ താലൂക്ക് ഓഫിസിന്‍െറ പുനര്‍നിര്‍മാണവേളയില്‍ താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കാന്‍ കെന്‍കോസിന്‍െറ സ്ഥലവും കെട്ടിടവും വ്യവസായ വകുപ്പ് താല്‍ക്കാലികമായി വിട്ടുനല്‍കി. പിന്നീടിത് അടൂര്‍ ജനറല്‍ എന്‍ജിനീയറിങ് കണ്‍സോര്‍ട്ട്യം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന് വാടകക്ക് നല്‍കി. അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് സ്ഥാപനം ലിക്വിഡേറ്റ് ചെയ്യണമെന്ന ആവശ്യവുമായി ഹൈകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ കേസുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.