പന്തളം: നഗരത്തിലെ പാര്‍ക്കിങ് വിഷയത്തില്‍ പൊലീസിനെക്കൊണ്ട് പൊറുതിമുട്ടി പൊതുജനം. കുറുന്തോട്ടയം പാലത്തിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് പാര്‍ക്കിങ് തലവേദനയായിത്തുടങ്ങിയത്. നഗരകേന്ദ്രത്തിലെ വിവിധ സ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും എത്തുന്ന ജനം വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഈ അവസരമാണ് ചാകരയായി പന്തളത്തെ പൊലീസ് ഉപയോഗപ്പെടുത്തുന്നത്. റോഡിന്‍െറ ഇരുവശവും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളിലെല്ലാം പൊലീസ് സ്റ്റിക്കര്‍ പതിക്കുകയാണ്. പന്തളത്ത് പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം നിശ്ചയിച്ചുനല്‍കിയിട്ടില്ല. ഒരിടത്തും നോ പാര്‍ക്കിങ് ബോര്‍ഡും വച്ചിട്ടില്ല. നഗരത്തില്‍ എവിടെ റോഡിന്‍െറ വശങ്ങളില്‍ വാഹനം കിടന്നാലും പൊലീസ് സ്റ്റിക്കര്‍ പതിച്ച് പിഴ ഈടാക്കുകയാണ്. മാര്‍ജിന്‍ ലൈനില്‍നിന്ന് അല്‍പം ഇറങ്ങി വാഹനം കിടന്നാലും പിഴയീടാക്കുന്നതായി പരാതിയുണ്ട്. എ.ആര്‍ ക്യാമ്പില്‍നിന്നുള്ള രണ്ട് പൊലീസുകാരെ നഗരത്തില്‍ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കാനായി നിയോഗിച്ചിരിക്കുകയാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.