അടൂര്‍: കനാല്‍ കുറുകെ കടക്കാന്‍ പാലം നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ മുങ്ങിയിട്ട് മൂന്നുവര്‍ഷത്തിലേറെയായി. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കല്ലട ജലസേചന പദ്ധതി വലതുകര കനാലിന് കുറുകെയുള്ള പൂതങ്കര തോട്ടുകടവ് പാലത്തിനാണ് അവസ്ഥ. വെട്ടിപ്പുറം-ആലുംമൂട്ടില്‍ പ്ളാന്‍േറഷന്‍ റോഡിനെ ബന്ധിപ്പിക്കാന്‍ 2012ലാണ് പാലംപണി തുടങ്ങിയത്. 2011ല്‍ നിര്‍മാണാനുമതി ലഭിച്ചു. 28.5 ലക്ഷം രൂപയായിരുന്നു അടങ്കല്‍തുക. രണ്ടുതൂണുകള്‍ നിര്‍മിച്ചശേഷം തുക പാലം പണിക്ക് തികയില്ളെന്ന് കാട്ടി റീ ടെന്‍ഡറിന് കരാറുകാരന്‍ അപേക്ഷിച്ചെങ്കിലും റവന്യൂ അധികൃതര്‍ എസ്റ്റിമേറ്റ് അംഗീകരിച്ചില്ല. പിന്നീട് ഹൈകോടതിയില്‍ കരാറുകാരന്‍ ഡിപ്പോസിറ്റ് തുക തിരിച്ചു കിട്ടാന്‍ ഹരജി നല്‍കി. തുടര്‍ന്ന് കരാറുകാരന്‍ പണിമുടക്കി സ്ഥലംവിട്ടു. പാലത്തിന് കുറുകെ മഴവെള്ളം ഒഴുകാന്‍ നിര്‍മിച്ച സ്പെഷല്‍ വഴിയിലൂടെയാണ് നാട്ടുകാര്‍ കാല്‍നട നടത്തുന്നത്. മഴപെയ്താല്‍ അരക്കൊപ്പം വെള്ളവും സഞ്ചാരത്തിന് തടസ്സമാകുന്നു. അടുത്തിടെ ബൈക് യാത്രികന്‍ കനാലില്‍വീണ സംഭവമുണ്ടായിട്ടുണ്ട്. പുതിയ എസ്റ്റിമേറ്റ് തയാറാക്കി പാലംപണി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ഐ.പി അധികൃതര്‍ക്ക് വീണ്ടും നിവേദനം നല്‍കിയതായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം എസ്. സജിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.