പ്രൗഢിയിലേക്ക് തിരിച്ചത്തെി ആറന്മുള സര്‍ക്കാര്‍ സ്കൂള്‍

കോഴഞ്ചേരി: നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ആറന്മുള സര്‍ക്കാര്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തില്‍ വീണ്ടും പ്രൗഢി വീണ്ടെടുക്കുന്നു. 122 വര്‍ഷം മുമ്പ് രാജഭരണകാലത്ത് പെണ്‍കുട്ടികളുടെ പഠനത്തിനായി ആരംഭിച്ച പെണ്‍പള്ളിക്കൂടമാണ് മിഡില്‍ സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തിയത്. ഗുരുകുല സ്മൃതി എന്ന പേരില്‍ പൂര്‍വവിദ്യാര്‍ഥികള്‍ രൂപവത്കരിച്ച കൂട്ടായ്മ സ്കൂളിന്‍െറ വികസനത്തിനായി മുന്നിട്ടിറങ്ങി. മുന്‍ എം.എല്‍.എമാരായ കെ. ശിവദാസന്‍ നായര്‍, എ. പത്മകുമാര്‍, ബി.ജെ.പി നേതാവ്, വി.എന്‍. ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളെ സ്കൂളിലേക്ക് ആകര്‍ഷിക്കുന്നതിന് കളിക്കോപ്പുകള്‍, ഇംഗ്ളീഷ് പഠനത്തിനായി പ്രത്യേക സംവിധാനം എന്നിവ ഒരുക്കി. യോഗ, നൃത്തം, കരാട്ടേ, സംഗീതം, ചിത്രരചന, പ്രവൃത്തി പരിചയം എന്നിവയും പാഠ്യപാഠ്യേതര വിഷയങ്ങളും സജീവമാക്കി. കുട്ടികളുടെ വായനയും അറിവും വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ഏര്‍പ്പെടുത്തി. ഇതോടെ മൂന്ന് വിദ്യാര്‍ഥികള്‍ മാത്രം ഒന്നാം ക്ളാസില്‍ ഉണ്ടായിരുന്നത് 24 ആയി ഉയര്‍ന്നു. പൂര്‍വവിദ്യാര്‍ഥി സംഘടന ട്രഷററും ആറന്മുള കാറ്ററിങ് ഉടമയുമായ വിജയന്‍ നടമംഗലത്ത് വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വാഹനസൗകര്യവും ഏര്‍പ്പെടുത്തി. ക്ളാസ് മുറികളുടെ അസൗകര്യം പരിഗണിച്ച് പി.ടി.എയുടെ ശ്രമഫലമായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനാധ്യാപിക പ്രസന്നകുമാരി, ആറന്മുള വിജയകുമാര്‍, എന്‍. മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.