ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നില്ളെന്ന് പരാതി

തിരുവല്ല: ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുന്നില്ളെന്ന് പരാതി. തിരുവല്ലയിലെ ഗ്യാസ് ഏജന്‍സി ഉടമ തൊഴിലാളികളോട് കാട്ടുന്ന സമീപനത്തിനെതിരെ ജില്ലാ തൊഴില്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ജീവനക്കാര്‍. നിയമപ്രകാരമുള്ള പല തസ്തികകളും ഏജന്‍സിയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ നാമമാത്ര തൊഴിലാളികള്‍ രാപകല്‍ ജോലി ചെയ്യേണ്ടിവരുന്നുവെന്നാണ് ആക്ഷേപം. പാചകവാതക സിലിണ്ടര്‍ തദ്ദേശീയമായി വിതരണം ചെയ്യുന്ന ഏജന്‍സികളുടെ വാഹനങ്ങളില്‍ വിതരണത്തിന് ഡ്രൈവറെ കൂടാതെ മറ്റൊരു ജീവനക്കാരന്‍ നിര്‍ബന്ധമാണ്. പലവാഹനങ്ങളിലും വിതരണം നടത്താന്‍ ഡ്രൈവര്‍ മാത്രമാണുള്ളതത്രെ. തൊഴില്‍പരാമായ ആനുകൂല്യങ്ങള്‍ക്കുവേണ്ടിയുള്ള തൊഴില്‍ കരവും ക്ഷേമനിധിയും കൃത്യസമയത്ത് അടയ്ക്കുന്നില്ളെന്നും പരാതിയുണ്ട്. ലേബര്‍ ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ തൊഴിലാഴികളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ ഉടമയുടെ ഭാഗംമാത്രം കേട്ട് മടങ്ങുകയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.