വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചതില്‍ തര്‍ക്കം, പ്രതിഷേധം

പന്തളം: പന്തളം നഗരത്തില്‍ പാര്‍ക്കിങ് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുന്നു. ബുധനാഴ്ച റോഡിന് ഇരുവശവും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് പൊലീസ് സ്റ്റിക്കര്‍ പതിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ടാക്സി-ഓട്ടോ സ്റ്റാന്‍ഡിന് അനുവദിച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കാണ് സ്റ്റിക്കര്‍ പതിച്ചത്. ഇത് ടാക്സി-ഓട്ടോ തൊഴിലാളികളുമായി തര്‍ക്കത്തിനിടയാക്കി. റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കാണ് സ്റ്റിക്കര്‍ പതിച്ചതെന്നായിരുന്നു പൊലീസ് നിലപാണ്. ഇതിനിനെതിരെ പ്രതിഷേധവുമായി തൊഴിലാളികലത്തെി. അതേസമയം, നഗരകേന്ദ്രത്തില്‍ എത്തുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്കുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ് ജനം. നഗരസഭാ ബസ്സ്റ്റാന്‍ഡിന്‍െറ ഒരുവശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലം നഷ്ടമായി. കുറുന്തോട്ടയം പാലത്തിന്‍െറ പൈലിങ് ജോലി ആരംഭിച്ചതോടെ നീക്കംചെയ്ത മണ്ണ് നിക്ഷേപിച്ചതിനാല്‍ സൗകര്യം ഇല്ലാതായി. പാര്‍ക്കിങ് സൗകര്യമില്ലാതെ കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കിയതായാണ് പുതിയ പ്രതിസന്ധിക്ക് കാരണം. നഗരകേന്ദ്രത്തിലെ റോഡുകളുടെ വീതിക്കുറവും പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. നഗരത്തിലെ റോഡുകളുടെ ഇരുവശവും കച്ചവടക്കാരുടെ കൈയേറ്റവും അധികൃതര്‍ തടഞ്ഞിട്ടില്ല. നഗരസഭാ അധികൃതര്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ തയാറാകാത്തത് പൊലീസും ജനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.