ഏഴുപേര്‍ എക്സൈസിന്‍െറ പിടിയില്‍

അടൂര്‍: വിദേശമദ്യം വിറ്റതിനും ലഹരി അരിഷ്ടം സൂക്ഷിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഏഴുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വിദേശമദ്യം വിറ്റ കേസില്‍ നെല്ലിമുകള്‍ സുകു ഭവനം സുകു പി. കോശിയെ അറസ്റ്റ് ചെയ്തു. 900 മില്ലീലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കണ്ടെടുത്തു. അരിഷ്ടം കടത്തിയ കേസില്‍ അന്തിച്ചിറ സുദര്‍ശനനെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ച കേസില്‍ കണ്ണങ്കോട് ചക്കാലയില്‍ താഴേതില്‍ വീട്ടില്‍ രാജുദീന്‍, കോട്ടമുകള്‍ ആമ്പല്ലൂര്‍ വീട്ടില്‍ ബഷീര്‍ (45), കൊട്ടാരക്കര കലയപുരം അന്തമണ്‍ സത്യശീലന്‍ (69), പന്തളം മലയുടെ തെക്കേതില്‍ ഉണ്ണി ഭവനം ഉണ്ണി എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. വിദേശമദ്യം വിറ്റ കേസില്‍ കുറുമ്പകര സുധാഭവനം ജയചന്ദ്രനെ കുറുമ്പകര കുട്ടപ്പാറക്കു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. 3.5 ലിറ്റര്‍ വിദേശമദ്യം ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. പൊതുസ്ഥലത്ത് പുകവലിച്ചതിന് അടൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനു സമീപംനിന്ന് ഒമ്പതുപേരെ പിടികൂടി പിഴ ചുമത്തി. സ്കൂള്‍ പരിസരത്തു പാന്‍മസാല, ബീഡി, സിഗരറ്റ് എന്നിവ വില്‍പന നടത്തിയതിന് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. 40 പാക്കറ്റ് സിഗരറ്റ്, 262 പാക്കറ്റ് ബീഡി, 26 കവര്‍ പാന്‍മസാല എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഓണക്കാലം മുന്‍നിര്‍ത്തി എക്സൈസ് അടൂര്‍ റെയ്ഞ്ച് ഓഫിസിന്‍െറ കിഴക്കന്‍ വനംമേഖലയായ തട്ടാക്കുടി, പാടം, കലഞ്ഞൂര്‍, അതിരുങ്കല്‍ എന്നീ ഭാഗങ്ങളില്‍ വനം, റവന്യൂ, പൊലീസ് വകുപ്പുകളുടെ സംയുക്ത റെയ്ഡുണ്ടാകുമെന്നും ബസ്സ്റ്റാന്‍ഡുകളിലും സ്കൂള്‍, കോളജ് പരിസരങ്ങളിലും പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണമായി തടയുമെന്നും എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ സുനില്‍കുമാരപിള്ള പറഞ്ഞു. റെയ്ഡിന് സി.ഐയെ കൂടാതെ ഇന്‍സ്പെക്ടര്‍ പി. അന്‍വര്‍ സാദത്ത്, പ്രിവന്‍റിവ് ഓഫിസര്‍മാരായ രാശി കൃഷ്ണന്‍, ഇ.ജി. സുശീല്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രഘുകുമാര്‍, വേണുക്കുട്ടന്‍, ജോഷ്വ, ശ്രീരാജ്, കെ.പി. ശ്രീകുമാര്‍, ഡ്രൈവര്‍ സുനില്‍ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.