കോന്നി: തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ കോന്നി താലൂക്ക് വികസനസമിതിയുടെ ഈമാസത്തെ യോഗവും പിരിഞ്ഞു. കഴിഞ്ഞമാസം രണ്ടിന് ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ കോന്നി ഐരവണ്‍ തൂക്കുപാലത്തിന്‍െറ അറ്റകുറ്റപ്പണി നടത്താന്‍ ത്രിതല പഞ്ചായത്ത് യോഗം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ത്രിതല ജനപ്രതിനിധികളുടെ യോഗം താലൂക്ക് ഓഫിസില്‍ കൂടി അറ്റകുറ്റപ്പണി നടത്താന്‍ ജില്ലാ പഞ്ചായത്തില്‍ പദ്ധതിവെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ശനിയാഴ്ച നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചകളും തീരുമാനങ്ങളും ആയിട്ടില്ളെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബിനിലാല്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. മലയാലപ്പുഴ, കൊട്ടാരക്കര, കോന്നി-അടൂര്‍, കൊട്ടാരക്കര ബസ്റൂട്ട് ആരംഭിക്കണമെന്ന ആവശ്യത്തിനും ഇത്തവണയും തീരുമാനമായില്ല. ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനം എടുക്കണമെങ്കില്‍ പത്തനംതിട്ട, അടൂര്‍, കൊട്ടാരക്കര, പത്തനാപുരം ഡിപ്പോയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവര്‍ ഈ ഡിപ്പോകളിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നില്ല. റോഡിന്‍െറ മധ്യഭാഗത്തുനില്‍ക്കുന്ന പോസ്റ്റുകള്‍ മാറ്റണമെന്ന തീരുമാനവും ഇത്തവണയും നടപ്പായിട്ടില്ല. കൂടാതെ കോന്നി ജങ്ഷനിലെ അനധികൃത പാര്‍ക്കിങ്, കക്കൂസ് മാലിന്യം തള്ളുന്നത് സംബന്ധിച്ച വിഷയം, വന്യമൃഗങ്ങളെ തടയുന്നതിനുള്ള നടപടി, തേക്കുതോട്-തണ്ണിത്തോട് മേഖലകളിലെ നിരന്തര വൈദ്യുതി തടസ്സം, അപകടകരമാംവിധത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം. കോന്നി-മലായാലപ്പുഴ സ്റ്റേഷനുകളുടെ അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനം എടുക്കണമെന്ന് കഴിഞ്ഞമാസം ചേര്‍ന്ന് കോന്നി താലൂക്ക് വികസനസമിതി യോഗത്തില്‍ മിനുട്സില്‍ രേഖപ്പെടുത്തി തീരുമാനം എടുത്തെങ്കിലും ഒന്നും നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറായിട്ടില്ല. കൂടാതെ പൊലീസ്, ലീഗല്‍ മെട്രോളജി, വനംവകുപ്പ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എന്നീ വകുപ്പുകളില്‍നിന്ന് കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ എടുത്ത നടപടികളെ സംബന്ധിച്ച് മറുപടി പറയാന്‍ ഉദ്യോഗസ്ഥരില്ലാത്തത് ജനപ്രതിനിധികളെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും ക്ഷുഭിതരാക്കി. അടുത്തമാസം വരുന്ന കോന്നി താലൂക്ക് വികസന സമിതി യോഗത്തില്‍ കോന്നി താലൂക്കിന്‍െറ പരിധിയില്‍ വരുന്ന മുഴുവന്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിന്‍െറ പ്രധാന തീരുമാനം. തണ്ണിത്തോട്മൂഴി-തേക്കുതോട് റോഡില്‍ അപകടം പതിയിരിക്കുന്ന മേഖലകളില്‍ സംരക്ഷണവേലി സ്ഥാപിക്കാനും പ്ളാന്‍േറഷന്‍ ഭാഗത്തെ റോഡ് പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് അനുമതി ലഭിച്ച മുറക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തീരുമാനമായി. ശനിയാഴ്ച നടന്ന കോന്നി താലൂക്ക് വികസനസമിതി യോഗത്തില്‍ ‘അമിതഭാരംപേറി ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍’ എന്ന മാധ്യമം വാര്‍ത്തയും ചര്‍ച്ചയായി. വാര്‍ത്ത ഗൗരവമായി കാണണമെന്നും ഇതുസംബന്ധിച്ച് അടിയന്തര നടപടി കൈക്കൊള്ളണമെന്നും കോന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെയും ഡെപ്യൂട്ടി കലക്ടര്‍ ജ്യോതിലക്ഷ്മിയും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. സൂനാമി ബാധിത പ്രദേശത്തേക്ക് കൊണ്ടുപോകുന്ന പാറലോഡുകളാണ് ഇതെന്നും എന്നാല്‍, ഇത്രയും ഭാരംകയറ്റി ലോഡ് കൊണ്ടുപോകുന്നത് കടുത്ത നിയമലംഘനമാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും പൊലീസും മോട്ടോര്‍ വാഹനവകുപ്പും യോഗത്തെ അറിയിച്ചു. താലൂക്ക് വികസന സമിതിയോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ജ്യോതിലക്ഷ്മി, കോന്നി തഹസില്‍ദാര്‍ ഗോപിനാഥന്‍, പഞ്ചായത്ത് പ്രസിഡന്‍റുന്മാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.