വാഹന പരിശോധന: നാട്ടുകാര്‍ എം.എല്‍.എയോടു പരാതിപ്പെട്ടു

പന്തളം: പൊലീസിന്‍െറ വാഹന പരിശോധന സംബന്ധിച്ചു നാട്ടുകാര്‍ എം.എല്‍.എയോടു പരാതിപ്പെട്ടു. ഇടറോഡുകളിലെ പൊലീസിന്‍െറ വാഹന പരിശോധനയില്‍ സഹികെട്ടാണ് സ്ത്രീകളടങ്ങുന്ന നാട്ടുകാരുടെ സംഘം ശനിയാഴ്ച പന്തളത്തത്തെിയ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയോട് പരാതി പറഞ്ഞത്. പ്രദേശവാസികളായ ഇരുചക്രവാഹനയാത്രക്കാരെയാണ് പൊലീസ് വാഹനപരിശോധനയിലൂടെ ബുദ്ധിമുട്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വരുന്ന കുടുംബാംഗങ്ങളെയടക്കം കൈകാണിച്ചു നിര്‍ത്തി പരിശോധന നടത്തുകയാണ് പൊലീസ്. നഗരത്തിലെ ഗതാഗതക്രമീകരണം നിലവില്‍ വന്നതോടെയാണ് ഗ്രാമീണ റോഡുകളില്‍ പൊലീസ് പരിശോധന ആരംഭിച്ചത്. കൃത്യമായ സ്ഥലമറിയാതെ വരുന്ന വാഹനയാത്രക്കാരെ പൊലീസിന്‍െറ വാഹനപരിശോധന കൂടിയാകുന്നതോടെ വലക്കുകയാണ്. കഴിഞ്ഞദിവസം ‘മാധ്യമം’ ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹെല്‍മറ്റ് ധരിച്ചു വരുന്ന ഇരുചക്രവാഹനയാത്രക്കാരെയും തടഞ്ഞുനിര്‍ത്തി അനധികൃതമായി പെറ്റി നല്‍കുന്നതായും ആക്ഷേപമുണ്ട്. രാത്രിയിലും മറ്റും സിവില്‍ വേഷത്തിലും പൊലീസ് സംഘം പരിശോധനക്ക് ഇറങ്ങുന്നതായി പരാതിയുണ്ട്. പന്തളം കവലയിലൂടെ നിര്‍മിച്ച സമാന്തരപാതയിലും കഴിഞ്ഞദിവസം പൊലീസ് മണിക്കൂറുകളോളം പരിശോധന നടത്തി. കവലയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടുവെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിന്‍െറ മുന്നിലും പരിശോധന പോയന്‍റാണ്. ഉന്നത പൊലീസ് അധികൃതരെ വിഷയം അറിയിക്കുമെന്നും സത്വര നടപടിക്കായി ഇടപെടുമെന്നും എം.എല്‍.എ ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.