ഒളിമ്പിക്സ് താരവരയരങ്ങ് സംഘടിപ്പിച്ചു

പത്തനംതിട്ട: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ ഒളിമ്പിക്സ് അസോസിയേഷനും സംഘടിപ്പിച്ച ഒളിമ്പിക്സ് താരവരയരങ്ങ് കാതോലിക്കേറ്റ് ഹൈസ്കൂളില്‍ കാര്‍ട്ടൂണിസ്റ്റ് അഡ്വ.എസ്. ജിതേഷ് ഉദ്ഘാടനം ചെയ്തു. ലോകത്തിലെ വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോര്‍ട്ടിനെയും ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിനെയും വേഗവരയില്‍ അവതരിപ്പിച്ചു. അഞ്ചു മിനിറ്റുകൊണ്ട് 50 പ്രശസ്തരെ വരച്ച് ലോക റെക്കാഡിട്ട ഏറ്റവും വേഗതയേറിയ പെര്‍ഫോമിങ് കാര്‍ട്ടൂണിസ്റ്റായ ജിതേഷ് അവതരിപ്പിച്ച ഇന്‍ഫോടെയ്ന്‍റ്മെന്‍റ് പരിപാടി വിദ്യാര്‍ഥികളില്‍ കൗതുകം ജനിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സജി അലക്സ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സെബാസ്റ്റ്യന്‍ സി.പി, അംഗങ്ങളായ ആര്‍. പ്രസന്നകുമാര്‍, അഡ്വ.ടി.എച്ച്. സിറാജുദ്ദീന്‍, കെ. അനില്‍കുമാര്‍, രത്നകുമാര്‍, ബി. ബിനു, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യു എം. ഡാനിയേല്‍, പി.ടി.എ പ്രസിഡന്‍റ് അഡ്വ. ജയന്‍ മാത്യു, കായികതാരം അഖില അനില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.