കോന്നി: കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കാന്‍ കാരണം മാതാപിതാക്കളുടെ അശ്രദ്ധയാണെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗം കണ്ടത്തെിയാല്‍ മാതാപിതാക്കള്‍ തന്നെ സംസാരിച്ച് അവരെ പിന്തിരിപ്പിക്കണം. ആഗോളതലത്തില്‍ ലഹരിമരുന്നുകളുടെ ഉപയോഗത്തില്‍ ഇന്ത്യയും പട്ടണങ്ങളുടെ പട്ടികകളില്‍ കൊച്ചിയും രണ്ടാംസ്ഥാനത്താണെന്നും ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി. കോന്നി ഗ്രാമപഞ്ചായത്തിന്‍െറ സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടന്ന ലഹരിവിമുക്ത ബോധവത്കരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിമരുന്നുകളുടെ ഉപയോഗം കുട്ടികളില്‍ ഏറിവരികയാണ്. സ്കൂള്‍-കോളജ് കുട്ടികളാണ് ഇന്ന് ലഹരിമരുന്നുകള്‍ക്ക് അടിമകളാകുന്നത്. മാതാപിതാക്കളുടെ ശ്രദ്ധ കുറവുകൊണ്ടാണ് പല കുട്ടികളും ലഹരിക്ക് അടിമകളാകുന്നത്. കുട്ടികള്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നതറിഞ്ഞാല്‍ മാതാപിതാക്കള്‍ അവരോട് സംസാരിച്ച് കുട്ടികളെ പിന്തിരിപ്പിക്കാന്‍ തയാറാകണം. പഠന സൗകര്യങ്ങളില്‍ ഉണ്ടാകുന്ന സമ്മര്‍ദവും അനാവശ്യമായ കൂട്ടുകെട്ടുകളുമാണ് കുട്ടികളെ ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്ക് കൊണ്ടുചെന്നത്തെിക്കുന്നത്. കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നത് നല്ലതാണ്. കൂടുതല്‍ മാര്‍ക്ക് ലഭിക്കാതെവന്നാല്‍ നിരാശരാകാതെ കലാ-കായിക മേഖലകള്‍ തെരഞ്ഞെടുക്കാന്‍ കൂട്ടികള്‍ തയാറാകണം. പാഠപുസ്തകങ്ങള്‍ തന്നെ മന$പഠമാക്കാതെ മറ്റു പ്രസിദ്ധീകരണങ്ങള്‍ വായിച്ച് കൂടുതല്‍ അറിവ് നേടാന്‍ തയാറാകണം. ഓരോവര്‍ഷവും റോഡപകടങ്ങളില്‍ 4000പേര്‍ വീതം മരണമടയുന്നുണ്ട്. ഇതില്‍ 20 ശതമാനവും വിദ്യാര്‍ഥികളാണ്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളെ നിയന്ത്രിക്കണം. ഇത്തരം വാഹനങ്ങള്‍ കോളജ് കാമ്പസില്‍ കയറ്റാന്‍ അനുവദിക്കരുതെന്നും എക്സൈസ് കമീഷണര്‍ പറഞ്ഞു. ലഹരി-ഗതാഗത നിയമ ബോധവത്കരണ സെമിനാര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കോന്നിയൂര്‍ പി.കെ. ഉദ്ഘാടനം ചെയ്തു. പന്തളം രാജകൊട്ടാരം ചെയര്‍മാന്‍ ശ്രീവിശാഖം തിരുന്നാള്‍ രാമവര്‍മരാജ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രജനി എം. അധ്യക്ഷത വഹിച്ചു. റോബിന്‍ പീറ്റര്‍ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു, കെ.ജി. അനിത, ബിനിലാല്‍, ലീല രാജന്‍, റോജി എബ്രഹാം, മിനി വിനോദ്, പ്രിയ എസ്. തമ്പി, ഫാ. കെ.ജി. വര്‍ഗീസ്, ശ്യാംലാല്‍, ദീനാമ്മ റോയി, അനി സാബു, മോഹനന്‍ കാലായില്‍, പ്രവീണ്‍ പ്ളാവിളയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.