പത്തനംതിട്ട: നഗരത്തിലെ ഓട നിര്‍മാണം ഇഴയുന്നത് യാത്രക്കാരെ വലക്കുന്നു. വിവിധ ഭാഗങ്ങളില്‍ ഓട നിര്‍മാണം നടക്കുന്നതിനാല്‍ രണ്ടാഴ്ചയായി നഗരത്തില്‍ ഗതാഗത നിയന്ത്രണമാണ്. ഇതുകാരണം വലഞ്ഞത് യാത്രക്കാരാണ്. എന്നാല്‍, ദിവസങ്ങളായിട്ടും ഓടപണി പൂര്‍ത്തിയായതുമില്ല. ജനറല്‍ ആശുപത്രി, കലക്ടറേറ്റ്, സെന്‍ട്രല്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ പോകേണ്ട യാത്രക്കാരാണ് ഏറെ നരകിക്കുന്നത്. കലക്ടറേറ്റില്‍ പഞ്ചിങ് സമ്പ്രദായം ആയതോടെ ജീവനക്കാരും കൃത്യസമയത്ത് എത്താന്‍ കഴിയാതെ വലയുന്നു. സെന്‍റ് പീറ്റേഴ്സ് ജങ്ഷനില്‍നിന്ന് ടൗണില്‍ പ്രവേശിക്കാതെ റിങ് റോഡില്‍ മേലേവെട്ടിപ്പുറം, താഴെവെട്ടിപ്പുറം വഴിയാണ് ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നത്. സെന്‍റ് പീറ്റേഴ്സ് ജങ്ഷനിലോ, പുതിയ ബസ് സ്റ്റാന്‍ഡിലോ ഇറങ്ങുന്നവരില്‍ കൂടുതല്‍ പേരും ഓട്ടോ വിളിച്ചാണ് കലക്ടറേറ്റിലും ജനറല്‍ ആശുപത്രിയിലും എത്തുന്നത്. എന്നാല്‍, ടൗണ്‍ സര്‍ക്കുലര്‍ ബസ് സെന്‍ട്രല്‍ ജങ്ഷന്‍ വഴി കടത്തിവിടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി റോഡിലാണ് ഓടപണി നടക്കുന്നത്. ഓടക്ക് മുകളില്‍ സ്ളാബിടുന്ന പണി പൂര്‍ത്തിയായിട്ടില്ല. മിനി സിവില്‍സ്റ്റേഷന്‍ പടിക്കല്‍ റോഡിന്‍െറ ഒരുവശത്ത് നടപ്പാതയില്‍ ടൈല്‍ പാകുന്ന പണി പൂര്‍ത്തിയാക്കാനുണ്ട്. മസ്ജിദ് ജങ്ഷനിലും ഓടനിര്‍മാണം പുരോഗമിക്കുകയാണ്. ഗതാഗതനിയന്ത്രണം സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തെ കടകളിലെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.