കോഴഞ്ചേരി: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മണലിന് വിതരണ ലൈസന്‍സ് നല്‍കുന്നില്ളെന്ന് പരാതി. ഇത് ക്രഷര്‍ ലോബിയെ സഹായിക്കാനാണെന്ന് ആരോപണം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്‍െറപേരില്‍ സംസ്ഥാനത്തെ നദികളില്‍നിന്നുള്ള മണല്‍വാരല്‍ നിരോധിച്ചിരിക്കുകയാണ്. ഇതിനുപകരമായി നിര്‍മാണ മേഖലയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പാറമണലാണ്. എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന നദിയിലെ മണ്ണ് ഒരളവുവരെ കേരളത്തിലെ നിര്‍മാണമേഖലയില്‍ നിലനിന്ന പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മണല്‍വിതരണം ചെയ്യുന്നതിന് മുമ്പ് ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് ഉപയോഗിച്ച് ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്നിരുന്ന മണല്‍ വിതരണക്കാര്‍ പാസോടുകൂടി ഉപഭോക്താക്കള്‍ക്ക് എത്തിക്കുക പതിവായിരുന്നു. ഇങ്ങനെ വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സ് ഇപ്പോള്‍ വിതരണക്കാര്‍ക്ക് നല്‍കുന്നില്ല എന്നാണ് പരാതി. നദിയില്‍നിന്ന് മണല്‍ഖനനം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് നിദാനമാകുന്ന പാറമണല്‍ വിതരണം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നത്. നദികളില്‍നിന്ന് മണല്‍വാരല്‍ നിരോധിച്ചതോടെ മേഖലയില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ മറ്റു വിവിധ മേഖലകളിലേക്ക് ചേക്കേറി. അവരില്‍ ചിലര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മണല്‍ ഇറക്കി വിതരണം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് നല്‍കിയിരുന്ന ലൈസന്‍സുകള്‍ പുതുക്കിനല്‍കിയിട്ട് ഏറെനാളുകളായി. ഇവരുടെ ലൈസന്‍സുകള്‍ പുതുക്കിനല്‍കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.