പത്തനംതിട്ട: ജില്ലക്ക് ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ചതിനൊപ്പം മികച്ച കലക്ടര്‍ക്കുള്ള പുരസ്കാരവും നേടിയാണ് ഹരികിഷോര്‍ സ്ഥലംമാറിപ്പോകുന്നത്. ജില്ലയുടെ വികസ പദ്ധതികളില്‍ അക്ഷീണം പ്രയത്നിച്ച കലക്ടറുടെ ഇടപെടലുകള്‍ പലതും ജനകീയമായിരുന്നു. ആദിവാസി ഊരുകളില്‍ ഉദ്യോഗ സംഘത്തോടൊപ്പമത്തെി പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കി പരിഹരിക്കുന്ന ‘ഊരില്‍ ഒരുദിവസം’ പദ്ധതി അന്താരാഷ്ട്ര തലത്തില്‍വരെ ശ്രദ്ധനേടിയിരുന്നു. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന ഇന്‍സൈറ്റ് പദ്ധതി, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടപ്പിലാക്കിയ ജനസേവ, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വഴികാട്ടി കരിയര്‍ ഗൈഡന്‍സ്, കലക്ടറേറ്റും പരിസരവും ശുചിയാക്കാന്‍ നടപ്പിലാക്കിയ മുഖം ശുചിത്വ പദ്ധതി, ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്‍െറ സഹകരണത്തോടെ കലക്ടറേറ്റ് ചുമരുകളില്‍ ചെയ്ത ചുവര്‍ ചിത്രരചന എന്നിവ ശ്രദ്ധേയമായി. വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് നടപ്പിലാക്കിയ ചിറകുകള്‍ പദ്ധതി, ജനപ്രതിനിധികളുടെ സഹായത്തോടെ അട്ടത്തോടിനുനല്‍കിയ പുനര്‍ജന്മം എന്നിവയും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടപ്പാക്കിയ ഉണര്‍വ് പദ്ധതിയും മൂഴിയാര്‍, ഗവി എന്നിവിടങ്ങളിലെ ട്രൈബല്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന സുഭക്ഷിതബാല്യം-സുന്ദരബാല്യവും ഏറെ ശ്രദ്ധനേടി. ജില്ലയിലെ വിനോദസഞ്ചാര വികസനത്തിനായി നടപ്പാക്കിയ എക്സ്പ്ളോര്‍-പത്തനംതിട്ട പദ്ധതിയില്‍ ഗവിയില്‍ 35 കോടിയുടെയും അടവി, ആറന്മുള എന്നിവിടങ്ങളില്‍ 50 ലക്ഷത്തിന്‍െറയും സുബല പാര്‍ക്കിന് അഞ്ചുകോടിയുടെയും വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ശബരിമലയുടെ ശുചിത്വവും സുരക്ഷയും കാത്തുസൂക്ഷിക്കുന്ന പദ്ധതികളും ശ്രദ്ധനേടി. പ്ളാസ്റ്റിക് രഹിത ശബരിമല പുതിയ രീതിയില്‍ മിഷന്‍ ഗ്രീന്‍ ശബരിമല എന്ന പേരില്‍ നടപ്പാക്കി. പമ്പയില്‍ തുണി ഒഴുക്കുന്നതു തടയാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടപ്പാക്കി. അപകടം കുറക്കാന്‍ ദുരന്തനിവാരണ വകുപ്പിനെ കര്‍മനിരതമാക്കാനും ശ്രദ്ധിച്ചു. തെരഞ്ഞെടുപ്പ് വേളകളില്‍ നടപ്പാക്കിയ വേറിട്ട പ്രവര്‍ത്തനങ്ങളും ഇ-ഗവേണന്‍സ് പദ്ധതിയും ജില്ലയെ ശ്രദ്ധേയ സ്ഥാനത്തത്തെിച്ചു. ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്തെ തോട് മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് വിമര്‍ശമേല്‍ക്കേണ്ടിവന്നെങ്കിലും കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ നികത്തിയ തോടുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ മണ്ണെടുത്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിലുണ്ടായ കാലതാമസത്തില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ആറന്മുളയില്‍ എത്തിയപ്പോള്‍ കലക്ടറെ വിമര്‍ശിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനപ്രകാരം അവിടെ കൃഷിയിറക്കാനുള്ള നീക്കങ്ങളും തുടങ്ങിവെച്ചു. 2014 മാര്‍ച്ച് 15നാണ് പത്തനംതിട്ട കലക്ടറായി എസ്. ഹരികിഷോര്‍ ചുമതലയേറ്റത്. സിവില്‍ സര്‍വിസ് പരീക്ഷയില്‍ 14ാം റാങ്ക് നേടിയ ഹരികിഷോര്‍ 2008 ബാച്ച് ഉദ്യോഗസ്ഥനാണ്. ഐ.ഐ.ടി കാണ്‍പൂരില്‍നിന്ന് എം.ടെകില്‍ ഉന്നതബിരുദം നേടിയശേഷമാണ് അദ്ദേഹം സിവില്‍ സര്‍വിസിലത്തെിയത്. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.