തിരുവല്ല: നഗരത്തില്‍ കഞ്ചാവ് മാഫിയ സജീവമാകുന്നു. പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിവിധ ഇടങ്ങളിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ വിലസുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ചു ലോക്കല്‍ പൊലീസിന് വിവരം നല്‍കിയതായാണ് സൂചന. നഗരത്തിലെ ഒരുപ്രമുഖ വിദ്യാലയത്തില്‍നിന്ന് കഞ്ചാവ് ഉപയോഗിച്ച മൂന്ന് വിദ്യാര്‍ഥികളെ രണ്ടാഴ്ച മുമ്പ് പുറത്താക്കിയിരുന്നു. പ്രാദേശികമായ ഇടനിലക്കാര്‍ വഴിയാണ് ഇവരുടെ വിതരണം. ആവശ്യക്കാര്‍ ഏറിയതോടെ വില്‍പനക്കാരുടെ ഇടയില്‍ കുടിപ്പകയും ആക്രമണവും പതിവാകുന്നു. പരാതിപ്പെടാന്‍ ആളില്ലാതെ വന്നതോടെ പൊലീസിന് കേസെടുക്കാനും താല്‍പര്യമില്ലാതായി. കഴിഞ്ഞ ദിവസം എടത്വാ കേന്ദ്രീകരിച്ചു നടന്ന വില്‍പന മാഫിയ തമ്മില്‍ അടിപിടിയില്‍ കലാശിച്ചെങ്കിലും ആരുടെയും പേരില്‍ കേസെടുത്തില്ല. ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ വലയിലാക്കി 50 മുതല്‍ 100 രൂപപ്രകാരം ദിവസവേതനം നല്‍കിയാണ് ഇപ്പോള്‍ കഞ്ചാവ് ലോബി ലഹരി മരുന്ന് വില്‍പന നടത്തുന്നത്. ചില സ്കൂളുകളിലെ അധികൃതര്‍ക്ക് വിദ്യാര്‍ഥികളുടെ നീക്കം അറിയാമെങ്കിലും സ്കൂളിന്‍െറ പേരിന് കളങ്കം വരുന്നതിനാല്‍ പലരും പുറത്തു പറയാന്‍ മടിക്കുകയാണ്. രാത്രി പട്രോളിങ്ങിനിടയില്‍ പൊലീസിനെ കണ്ട് ലഹരിവസ്തുക്കള്‍ ഉപേക്ഷിച്ചു കടക്കുന്നതും നിത്യസംഭവമാണ്. അപ്പര്‍കുട്ടനാട് കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് നഗരത്തിലെ പ്രധാന വിതരണക്കാര്‍. തലവടിയില്‍ മുരിക്കോലുമുട്ട് പാലത്തിന് സമീപത്തെ ബോട്ട്ജെട്ടി കടവാണ് മാഫിയകളുടെ പ്രധാന കേന്ദ്രം. വൈകീട്ട് നാലോടെ പ്രദേശം യുവാക്കള്‍ കൈയടക്കും. പിന്നീട് കഞ്ചാവ് ലഹരിയില്‍ തമ്മില്‍ തല്ലും സമീപത്തുള്ളവര്‍ക്ക് നേരേ കൈയേറ്റശ്രമവും പതിവാണ്. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. തായങ്കരി-ചങ്ങംകരി റോഡിലെ വിജനമായ സ്ഥലം കേന്ദ്രീകരിച്ചും എടത്വാ കൈതത്തോടു റോഡില്‍ ഗ്യാസ് ഗോഡൗണിന് സമീപത്തെ റോഡില്‍ യുവാക്കള്‍ ഒത്തുകൂടി വില്‍പനയും വിതരണവും നടത്തുന്നതായും ഗ്രാമവാസികള്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ പൊലീസ് പരിശോധന കുറവാണ്. പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്വഭാവദൂഷ്യമുള്ള കുട്ടികളെ കണ്ടത്തെുന്ന കഞ്ചാവ് ലോബി ഇവര്‍ വഴി വിദ്യാലയത്തിലും ഹോസ്റ്റലിലും ലഹരി വസ്തുക്കള്‍ വിതരണം നടത്തുന്നു. ട്രെയിന്‍ മാര്‍ഗവും തിരുവല്ലയില്‍ കഞ്ചാവ് എത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ഇതിനായി ഉപയോഗിക്കുന്നതായും സൂചനയുണ്ട്. ബംഗ്ളാദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പുകയില ഉല്‍പന്നങ്ങളും തിരുവല്ലയില്‍ സുലഭമാണ്. എന്നാല്‍, ഇടുക്കി ജില്ലയിലെ വനാന്തരങ്ങളില്‍ കൃഷി ചെയ്യുന്ന മുന്തിയ ഇനം നീലച്ചടയനാണ് തിരുവല്ലയിലെ ഉപഭോക്താക്കള്‍ക്ക് പ്രിയം. ഇടുക്കിയിലും തമിഴ്നാട് അതിര്‍ത്തിയിലും കൃഷി ചെയ്യുന്ന കഞ്ചാവ് കമ്പം, തേനി പ്രദേശത്ത് എത്തിച്ച് കറുപ്പ്, ഹഷീഷ്, ബ്രൗണ്‍ഷുഗര്‍ എന്നീ വില കൂടിയ ലഹരിമരുന്നുകളാക്കി മാറ്റി ആഡംബര വാഹനങ്ങളില്‍ എത്തിച്ച് മധ്യതിരുവിതാംകൂറില്‍ വിപണനം നടത്തുന്ന പ്രധാന ഏജന്‍റും തിരുവല്ലയിലാണെന്നാണ് സൂചന. കുമളി ചെക്പോസ്റ്റില്‍ കാര്യമായ പരിശോധന ഇല്ലാത്തതും ഇക്കൂട്ടര്‍ക്ക് ഏറെ ഗുണകരമാകുന്നു. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നത്. ഓതറ, നെല്ലാട്, കരിയില മുക്ക്, കിഴക്കം മുത്തൂര്‍, കുറ്റപ്പുഴ എന്നിവിടങ്ങളില്‍ ഏതുസമയത്തും കഞ്ചാവ് സുലഭമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.