തൂവയൂറില്‍ യുവാവിന്‍െറ ദുരൂഹമരണം; പുനരന്വേഷണം നടത്തും

അടൂര്‍: എട്ടുവര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ പുനരന്വേഷണം നടപടി ആരംഭിച്ചു. തൂവയൂര്‍ തെക്ക് അരിവന്‍കോട്ടുവിള സഹദേവന്‍െറ മകന്‍ വൈക്കം മണി എന്നു വിളിക്കുന്ന വിനോദ്കുമാറിനെയാണ് (27) തോട്ടുകരയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. 2008 മാര്‍ച്ച് 11നാണ് സംഭവം. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് നടപടി ആരംഭിച്ചതെന്ന് അടൂര്‍ ഡിവൈ.എസ്.പി എസ്. റഫീക് പറഞ്ഞു. ദക്ഷിണമേഖല ഐ.ജി മനോജ് എബ്രഹാം അന്വേഷണത്തിന് നേതൃത്വം നല്‍കും. ഇതിന് ജില്ലാ പൊലീസ് മേധാവി ബുധനാഴ്ച പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവ് നല്‍കി. തുടക്കത്തില്‍ ഏനാത്ത് പൊലീസാണ് കേസ് അന്വേഷിച്ചത്. പൊലീസ് അന്വേഷണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. ഇതിനിടെ ചില രാഷ്ട്രീയപാര്‍ട്ടികളിലെ യുവജനസംഘടനകള്‍ മരണത്തെ പരാമര്‍ശിച്ച് പുറത്തിറക്കിയ നോട്ടീസ് ഉള്‍പ്പെടെ ഹാജരാക്കി വിനോദ്കുമാറിന്‍െറ സഹോദരന്‍ മണക്കാല പുളിമൂടന്‍വിളയില്‍ സന്തോഷ്കുമാര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.