അടൂര്‍: പ്രകൃതിയെ നേരില്‍ കണ്ടറിഞ്ഞ് കുട്ടികള്‍ പരിസര പഠനം നടത്തി. പള്ളിക്കല്‍ പയ്യനല്ലൂര്‍ ഗവ. എല്‍.പി.എസിലെ നാലാം ക്ളാസ് വിദ്യാര്‍ഥികള്‍ക്കാണ് അധ്യാപകര്‍ പഠനരീതി ആവിഷ്കരിച്ചത്. നാലാം ക്ളാസിലെ പരിസരപഠനത്തിലെ വയലും വനവും എന്ന പാഠഭാഗമാണ് പയ്യനല്ലൂര്‍ ഉദിക്കല്‍ വയലിലും കുളത്തിലും സന്ദര്‍ശനം നടത്തി കുട്ടികളെ പഠിപ്പിച്ചത്. ജീവിയ, അജീവിയ ഘടകങ്ങളുടെ പരസ്പരാശ്രയത്വം, കരയിലും ജലത്തിലും ജീവിക്കുന്ന ജീവികളെ പട്ടികപ്പെടുത്തല്‍, ആവാസ വ്യവസ്ഥയെ സംരക്ഷിക്കല്‍ തുടങ്ങിയ പഠനഭാഗങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം. നിരീക്ഷിക്കുന്ന കാര്യങ്ങള്‍ നോട്ട്ബുക്കില്‍ കുറിച്ചെടുത്ത് തുടര്‍ന്ന് കുട്ടികള്‍ തന്നെ റിപ്പോര്‍ട്ട് തയാറാക്കി, അസംബ്ളിയില്‍ അവതരിപ്പിക്കും. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിരസത ഒഴിവാക്കാനും പദ്ധതി ഉപകരിക്കുമെന്ന് നേതൃത്വം നല്‍കിയ ഹെഡ്മിസ്ട്രസ് ജി. ലീലയും അധ്യാപകരായ സന്ധ്യ മാധവന്‍, എം. രജനി എന്നിവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.