കുടുംബശ്രീ റസ്റ്റാറന്‍റുകള്‍ പെണ്‍കരുത്തിന്‍െറ പര്യായം –വീണ ജോര്‍ജ് എം.എല്‍.എ

പത്തനംതിട്ട: കഫേ കുടുംബശ്രീ റസ്റ്റാറന്‍റുകള്‍ പെണ്‍കരുത്തിന്‍െറ പര്യായമാണെന്ന് വീണ ജോര്‍ജ് എം.എല്‍.എ. ഫ്രഷ് ഇന്‍ കഫേ കുടുംബശ്രീ റസ്റ്റാറന്‍റിന്‍െറ ഉദ്ഘാടനം പത്തനംതിട്ട എസ്.പി ഓഫിസിന് സമീപം നിര്‍വഹിക്കുകയായിരുന്നു അവര്‍. ആരോഗ്യ സംരക്ഷണത്തിലും വിഷമുക്തമായ ഭക്ഷണപദാര്‍ഥങ്ങളുടെ പ്രചാരണത്തിലും ബോധവത്കരണത്തിലും കുടുംബശ്രീയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും എം.എല്‍.എ പറഞ്ഞു. ഭക്ഷ്യമേഖലയിലെ പ്രധാന ബ്രാന്‍ഡായി കഫേ കുടുംബശ്രീ മാറിയതായി മുഖ്യാതിഥിയായിരുന്ന രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. അമ്മമാരുടെ കൈപ്പുണ്യവും നന്മയുള്ള ആഹാരവുമാണ് കഫേ കുടുംബശ്രീയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധു അനില്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍, അസി. കോഓഡിനേറ്റര്‍ വി.എസ്. സീമ, ജില്ലാ മിഷന്‍ കണ്‍സള്‍ട്ടന്‍റുമാരായ എസ്. അജിത്, എലിസബത്ത് ജി. കൊച്ചില്‍, എന്‍.യു.എല്‍.എം മാനേജര്‍ അജിത്കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ മോനി വര്‍ഗീസ്, ശോഭ മോഹന്‍, ഫ്രഷ് ഇന്‍ കഫേ യൂനിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വടശ്ശേരിക്കര, പത്തനംതിട്ട കുടുംബശ്രീ സി.ഡി.എസുകളിലെ അഞ്ച് അയല്‍ക്കൂട്ടാംഗങ്ങള്‍ ചേര്‍ന്നാണ് റസ്റ്റാറന്‍റ് ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച ഏഴാമത്തെ കഫേ കുടുംബശ്രീ യൂനിറ്റാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.