വനിതാ നേതാവിനെതിരെ അസഭ്യവര്‍ഷമെന്ന് പരാതി

വടശേരിക്കര: വനിതാ നേതാവിനെതിരെ അസഭ്യവര്‍ഷവും കൈയേറ്റശ്രമവും നടന്നതായി പരാതി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും താലൂക്ക് പ്രസിഡന്‍റും റാന്നി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമായ ഗിരിജ മധുവിനെ പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഇവര്‍ വടശേരിക്കര സി.ഐക്ക് പരാതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച പെരുനാട് മടത്തുംമൂഴി ഇടത്താവളത്തില്‍ നടന്ന ഗ്രാമസഭയിലാണ് വനിതാ നേതാവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും തമ്മില്‍ ഉരസുന്നത്. ഉദ്ഘാടന പ്രസംഗത്തിനിടെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇടപെട്ട് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ആയിരുന്നെന്ന് ഗിരിജ മധു പറഞ്ഞു. അതേസമയം, പാര്‍ട്ടി നേതാക്കള്‍ പഠന ക്ളാസില്‍ ആയതുകൊണ്ടാണ് സംഭവത്തിനെതിരെ പോസ്റ്റര്‍പോലും പതിക്കാത്തതെന്നും വരുംദിവസങ്ങളില്‍ പ്രതിഷേധം അരങ്ങേറുമെന്നും മഹിളാ അസോസിയേഷന്‍ താലൂക്ക് സെക്രട്ടറി ലീല ഗംഗാധരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.