പന്തളം: പന്തളം തെക്കേക്കരയില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് എന്ന ആവശ്യത്തിന് ശക്തിയേറുന്നു. തെക്കേക്കരയില്‍ സെക്ഷന്‍ ഓഫിസ് വേണമെന്ന നാട്ടുകാരുടെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും ആവശ്യത്തിന് പ്രഥമ പരിഗണന നല്‍കി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ ശക്തമാക്കി. മുന്‍ പഞ്ചായത്ത് കമ്മിറ്റിയും ഇപ്പോഴത്തെ പഞ്ചായത്ത് കമ്മിറ്റിയും പ്രമേയം പാസാക്കി സര്‍ക്കാറിന് നല്‍കിയിരുന്നു. നിലവില്‍ തെക്കേക്കരയിലെ പറപ്പെട്ടിയില്‍ വാടകക്കെട്ടിടത്തില്‍ ഒരു സബ്ഓഫിസ് മാത്രമാണുള്ളത്. രണ്ട് ലൈന്‍മാനും ഒരു ഓവര്‍സിയറും മാത്രമാണുള്ളത്. രാത്രി വൈദ്യുതി പോയാല്‍ പന്തളത്തുനിന്ന് 10 കി.മീ. സഞ്ചരിച്ചു മാത്രമേ ജീവനക്കാര്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ എത്താന്‍ കഴിയൂ. ഇതിനാവശ്യമായ ഉപകരണങ്ങളും വണ്ടികളും പന്തളം ഓഫിസിലും വേണ്ടത്ര ഇല്ല. പന്തളം സെക്ഷന്‍ ഓഫിസിന്‍െറ കീഴിലുള്ള പന്തളം തെക്കേക്കര പഞ്ചായത്തില്‍ നിലവില്‍ 13,000 ഉപഭോക്താക്കളുണ്ട്. പന്തളം കെ.എസ്.ഇ.ബി ഓഫിസിന്‍െറ കീഴിലാകട്ടെ ഉപഭോക്താക്കള്‍ 27,000 കവിഞ്ഞു. നാട്ടുകാര്‍ക്ക് പരാതി പറയാനും ബില്ലടക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പന്തളം ഓഫിസിനെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോള്‍. 10,000 ഉപഭോക്താക്കളില്‍ അധികമായാല്‍ ഒരു സെക്ഷന്‍ ഓഫിസിനുള്ള സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ തന്നെ പറയുന്നുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് സെക്ഷന്‍ ഓഫിസ് അനുവദിക്കാന്‍ നടപടിയായെങ്കിലും സ്ഥലം കണ്ടത്തൊനാകാതെ പദ്ധതി നടന്നില്ല. ഇപ്പോള്‍ സ്ഥലം കണ്ടത്തെി പദ്ധതി നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാര്‍. നിലവില്‍ രണ്ടു ദിവസം മാത്രമാണ് തെക്കേക്കരയില്‍ വൈദ്യുതി ബില്‍ അടക്കാന്‍ സൗകര്യമുള്ളത്. അതും പന്തളത്തുനിന്ന് ഉദ്യോഗസ്ഥരത്തെിയാണ് ബില്‍ ശേഖരിക്കുന്നത്.13,000 ഉപഭോക്താക്കളുള്ള ഇവിടെ ഇത് വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നത്. ഗ്രാമീണ മേഖലയായതിനാല്‍ ഓണ്‍ലൈനില്‍ ബില്‍ അടക്കാനും പന്തളത്ത് എത്തണം. മൂന്നു ബസുകളെ ആശ്രയിച്ചാലെ പഞ്ചായത്തിന്‍െറ ചില ഭാഗങ്ങളില്‍നിന്ന് പന്തളത്ത് എത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.