അടൂര്‍: അടൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ഷാജുവും നാമനിര്‍ദേശ പത്രിക നല്‍കിയതോടെ ഇവരുടെ പ്രചാരണം നാലാം ഘട്ടത്തിലേക്കു കടന്നു. ജില്ലയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒരേ ദിവസം പത്രിക നല്‍കിയത് അടൂരില്‍ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. എം.എല്‍.എയും മുന്‍ എം.എല്‍.എയും തമ്മിലാണ് മത്സരം. കെ.കെ. ഷാജുവിനെതിരെ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കെ.വി. പത്മനാഭന്‍ രംഗത്തുനിന്ന് വിരമിച്ചതോടെ ഷാജുവിന്‍െറ പ്രചാരണത്തിന് ആവേശം കൈവന്നിരിക്കുകയാണ്. ചിറ്റയം ഗോപകുമാര്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍, വ്യക്തികള്‍ എന്നിവരെക്കണ്ട് കഴിഞ്ഞ ദിനങ്ങളില്‍ അനുഗ്രഹം തേടി. ചിറ്റയത്തിന് പറക്കോട് ചിരണിക്കല്‍ കുഴിക്കാല കോളനിയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. അഞ്ചു വര്‍ഷം താന്‍ കോളനികളില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് ചിറ്റയം വോട്ട് അഭ്യര്‍ഥിച്ചത്. ആലുവിള കോളനി, നഗരസഭാ കോളനികള്‍ എന്നിവിടങ്ങളിലും വീടുവീടാന്തരം കയറി വോട്ട് തേടി. ചന്ദനപ്പള്ളിയില്‍ കടകളിലും വീടുകളിലും ചാത്തന്നൂപുഴ, അങ്ങാടിക്കല്‍ തെക്ക് എന്നീ സ്ഥലങ്ങളില്‍ കുടുംബയോഗങ്ങളിലും പങ്കെടുത്തു. കെ.കെ. ഷാജു കടമ്പനാട്, തൂവയൂര്‍ കിളിവയല്‍, പറക്കോട്, കരുവാറ്റ, മണ്ണടി, പന്തളം ചേരിക്കല്‍, പൂളയില്‍ കോളനി എന്നിവിടങ്ങളിലും ഭവനസന്ദര്‍ശനം നടത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി. സുധീര്‍ പറക്കോട്, ഏറത്ത് എന്നിവിടങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു. ഇതിനൊപ്പം വിവിധ സ്ഥലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളിലും സ്ഥാനാര്‍ഥി പങ്കെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി. സുധീര്‍ 29ന് പത്രിക നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.