സ്വന്തം വീട് ഗാന്ധിഭവന് ദാനമായി നല്‍കി വൃദ്ധ അവിടെ അന്തേവാസിയാകുന്നു

പന്തളം: അനാഥയായ സ്ത്രീ സ്വന്തം വീട് ഗാന്ധിഭവന് ദാനമായി നല്‍കി ഗാന്ധിഭവന്‍ അന്തേവാസിയാകുന്നു. ബന്ധുക്കളുടെ തുണയില്ലാതെ സംരക്ഷിക്കാന്‍ ആരുമില്ലാതിരുന്ന മെഴുവേലി കാരിത്തോട്ടാ മഞ്ചുഭവനില്‍ എ.കെ. പുഷ്പവല്ലിയാണ് (57) പത്തനാപുരം ഗാന്ധിഭവന് സ്വന്തം വീട് ഇഷ്ടദാനമായി നല്‍കി അവിടുത്തെ അന്തേവാസിയായി ഇനിയുള്ള കാലം ജീവിക്കാന്‍ തീരുമാനിച്ചത്. അവിവാഹിതയായ പുഷ്പവല്ലി മാതാപിതാക്കളുടെ മരണശേഷം സഹാദരിയോടൊപ്പമായിരുന്നു കുറച്ചുകാലം ജീവിച്ചിരുന്നത്. എന്നാല്‍, കുറേനാളായി പുഷ്പവല്ലിയെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായി. ഇവരുടെ ദുരിത ജീവിതം കണ്ട നാട്ടുകാര്‍ മെഴുവേലി പഞ്ചായത്ത് അംഗം രാജി ദാമോദരന്‍െറ നേതൃത്വത്തില്‍ പന്തളം പൊലീസില്‍ വിവരം അറിയിച്ചു. പന്തളം ബ്ളോക് മുന്‍ വൈസ് പ്രസിഡന്‍റ് സുജാത പ്രസന്നകുമാര്‍, പഞ്ചായത്ത് അംഗം രാജി ദാമോദരന്‍ എന്നിവര്‍ സാമൂഹികപ്രവര്‍ത്തകരുമായി സംസാരിച്ച് ഗാന്ധിഭവന്‍ അസി. സെക്രട്ടറി ജി. ഭുവനചന്ദ്രനുമായി ബന്ധപ്പെട്ടു. ഇതത്തേുടര്‍ന്ന് പുഷ്പവല്ലിയെ ഏറ്റെടുക്കാന്‍ ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ. പുനലൂര്‍ സോമരാജന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിനിടെ പുഷ്പവല്ലിയുടെ 20 സെന്‍റ് സ്ഥലവും വീടും ഗാന്ധിഭവന് നല്‍കാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഗാന്ധിഭവന്‍ അസി സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, സി.ഇ.ഒ മഠത്തില്‍ ഗോപിനാഥന്‍ എന്നിവര്‍ എത്തി സുജാതപ്രസന്നകുമാര്‍, മെഴുവേലി പഞ്ചായത്ത് മുന്‍ അംഗം കെ.പി. വിശ്വംഭരന്‍, പന്തളം റോട്ടറി ക്ളബ് പ്രസിഡന്‍റ് ക്യാപ്റ്റന്‍ പ്രസന്നകുമാര്‍, സാമൂഹിക പ്രവര്‍ത്തകരായ വിജയകുമാര്‍, മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ പുഷ്പവല്ലിയെ ഏറ്റെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.