പത്തനംതിട്ട: ചൂട് വര്‍ധിച്ചതോടെ നഗരത്തില്‍ കച്ചവടക്കാരുടെ പകല്‍ക്കൊള്ളയും തുടങ്ങി. ശീതളപാനീയങ്ങള്‍ക്കും പൊള്ളുന്ന വിലയായി. സോഡാ നാരങ്ങാവെള്ളത്തിന് 15 രൂപ വരെയാണ് വില ഈടാക്കുന്നത്. ചെറുനാരങ്ങക്ക് വില കൂടിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചെറുനാരങ്ങ ചില്ലറ വില്‍പനക്കാര്‍ ഒന്നിന് ഏഴ് രൂപ വരെ നല്‍കുന്നുണ്ട്്. ചെറു നാരങ്ങക്ക് വിപണിയില്‍ കിലോക്ക് 80 രൂപ വരെയായിരുന്നു വില. എന്നാല്‍, തമിഴ്നാട്ടില്‍ വില വര്‍ധനയില്ളെന്നും പറയുന്നു. നാരങ്ങാ വെള്ളത്തിന് ഉപയോഗിക്കുന്ന ജലം ശുദ്ധമല്ളെന്നും പറയപ്പെടുന്നു. നഗരത്തിലെ മാലിന്യം കലര്‍ന്ന പൈപ്പുജലമാണ് മിക്ക കടകളിലും ഉപയോഗിക്കുന്നത്. മലിനജലം ഉപയോഗിച്ചാണ് സോഡായുടെ നിര്‍മാണം നടക്കുന്നതെന്നും പരാതിയുണ്ട്.നാരങ്ങാവെള്ളം കൂടാതെ കരിമ്പിന്‍ ജ്യൂസിനും തണ്ണിമത്തന്‍ ജ്യൂസിനും വില കൂടി. കരിമ്പിന്‍ ജ്യൂസ് ഒരു ഗ്ളാസിന് 20 രൂപയായിരുന്നത് ഇപ്പോള്‍ 30 രൂപയായി വര്‍ധിച്ചു. തണ്ണിമത്തന്‍ ജ്യൂസിന് 15 രൂപയായിരുന്നത് 20 ആയി. മുന്തിരി, ഓറഞ്ച്, ആപ്പിള്‍ ജ്യൂസ് എന്നിവക്കും വില കൂട്ടിയാണ് വാങ്ങുന്നത്. ഐസ് ഇട്ട് പഴച്ചാറിന്‍െറ അളവ് കുറക്കുകയാണ് ഇവരുടെ രീതി. ഐസ് വേണ്ടെന്നു പറഞ്ഞാല്‍ 10രൂപ അധികം കൊടുക്കണം. പഴക്കടകളില്‍ ചീഞ്ഞ മുന്തിരിയും ഓറഞ്ചും ആപ്പിളുമാണ് ജ്യൂസിനായി ഉപയോഗിക്കുന്നത്. ഇത് കഴിക്കുന്നവര്‍ക്ക് വിവിധ അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.