റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ ‘നമ്മുടെ നാട് ശുചിത്വനാട്’ സമ്പൂര്‍ണ മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമാകുന്നു. ഗ്രാമപഞ്ചായത്തും തിരുവല്ല ക്രിസ്ഗ്ളോബല്‍ ട്രേഡേഴ്സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ബുധനാഴ്ച മുതല്‍ മൂന്നു ദിവസം ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ടൗണിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ബോധവത്കരണവും നോട്ടീസ് വിതരണവും നടത്തും. ശനിയാഴ്ച പദ്ധതിയുടെ ട്രയല്‍ നടത്തി 25 മുതല്‍ പദ്ധതി നടപ്പാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം ശേഖരിച്ച് ഇവ വേര്‍തിരിച്ച് സംസ്കരിക്കുന്ന പദ്ധതിയാണിത്. ഇതിനായി ഇട്ടിയപ്പാറ സ്വകാര്യ ബസ്സ്റ്റാന്‍ഡിനു പിന്നിലായി മാലിന്യ സംസ്കരണത്തിനായുള്ള ഷെഡ് നിര്‍മിച്ചു കഴിഞ്ഞു. ക്രിസ്ഗ്ളോബല്‍ ട്രേഡേഴ്സ് സ്ഥാപനത്തിന്‍െറ തൊഴിലാളികള്‍ ഇവരുടെ വാഹനങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലത്തെി മാലിന്യം ശേഖരിക്കും. ഇവ നിര്‍മാണം പൂര്‍ത്തിയാക്കിയ ഷെഡില്‍ എത്തിച്ച് ജൈവം, അജൈവം എന്നിങ്ങനെയായി വേര്‍തിരിച്ചാണ് സംസ്കരിക്കുന്നത്. മാലിന്യ സംസ്കരണ പദ്ധതി ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നീട് പൊതു സ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാലിന്യം തള്ളുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതടക്കമുള്ള നടപടിയിലേക്കും പോകുമെന്ന് ഗ്രാമപഞ്ചായത്ത്് പ്രസിഡന്‍റ് അനു ടി. ശാമുവല്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് അനു ടി. ശാമുവല്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് അനില സുരേഷ്, അംഗങ്ങളായ അനില്‍ തുണ്ടിയില്‍, പൊന്നി തോമസ്, ബോബി എബ്രഹാം, ഷൈനി രാജീവ്, ബിനു സി. മാത്യു, ബിനിറ്റ്, ലിജി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി ടി.കെ. കുര്യന്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളായ ജേക്കബ് കുരുവിള, സി.വി. മാത്യു, എബ്രഹാം ജോസഫ്, ക്രിസ്ഗ്ളോബല്‍ ട്രേഡേഴ്സ് എം.ഡി. ക്രിസ്റ്റഫര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.