അടൂര്‍: ഏഴംകുളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന എം.എസ്. അജിത്തിന്‍െറ ആത്മഹത്യക്ക് ഇടയാക്കിയ സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ യൂനിയന്‍െറ നേതൃത്വത്തില്‍ ജീവനക്കാരുടെ പ്രതിഷേധ പ്രകടനം പത്തനംതിട്ട കലക്ടറേറ്റില്‍ നടന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദനവും എഴംകുളം ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗത്തിന്‍െറ വ്യക്തിപരമായ അധിക്ഷേപവും ജീവനക്കാരന്‍െറ ആത്മഹത്യക്ക് കാരണമായിട്ടുണ്ട്. മാനസിക പീഡനത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന ജീവനക്കാരന്‍െറ കുടുംബത്തിനുപോലും അപമാനമുണ്ടാക്കുന്ന വിധത്തിലാണ് ആര്‍.എസ്.എസ്-യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്‍.ജി. ഒ യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എം. എബ്രഹാം പ്രകടനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എസ്. മുരളീധരന്‍ നായര്‍, എസ്. ജയശ്രീ, ജില്ലാ പ്രസിഡന്‍റ് എം.എ. അജിത്കുമാര്‍, ജില്ലാ സെക്രട്ടറി സി.വി. സുരേഷ്കുമാര്‍, ജി. അനീഷ്കുമാര്‍, ടി. ഗീത, സാബു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട: ഏഴംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എസ്. അജിത്തിന്‍െറ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ളെങ്കില്‍ പ്രക്ഷോഭ പരിപാടി ആരംഭിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് എം.ആര്‍. അനില്‍കുമാറിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരള പബ്ളിക് ഹെല്‍ത്ത് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ സിറാജുദ്ദീന്‍ വെള്ളാപ്പള്ളി, എം.ജെ. ഉദയകുമാര്‍, ബിജു കുര്യാക്കോസ്, എസ്. ഷൈന്‍, സന്തോഷ് നെല്ലിക്കുന്നില്‍, ലിജുമോന്‍ ജേക്കബ്, സുന്ദര്‍ ജാനി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.