കോന്നി: സംസ്ഥാനത്തെ ഏറ്റവും വലിയ നിയോജകമണ്ഡലമായ കോന്നിയുടെ ഒരറ്റമായ ഗവിയില്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്ത് സ്ഥാനാര്‍ഥികളുടെ പര്യടനം തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ആറിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും അനുയായികളും ഗവിയിലേക്ക് യാത്രതിരിച്ചത്. കൊച്ചുപമ്പയില്‍നിന്ന് ഐ.എന്‍.ടി.യു.സി നേതാവ് ടി.എം. ഉമ്മറിന്‍െറ നേതൃത്വത്തില്‍ അടൂര്‍ പ്രകാശിനെ സ്വീകരിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. ആര്‍. സനല്‍കുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് ഗവിയില്‍നിന്നാണ്. കൊച്ചുപമ്പയിലെ വൈദ്യുതി ബോര്‍ഡിന്‍െറ റെസ്റ്റ് ഹൗസില്‍ താമസിച്ച് തൊട്ടടുത്ത ദിവസം കൊച്ചുപമ്പ, ഗവി, മിനാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന കോളനികളില്‍ നേരിട്ടത്തെി വോട്ട് അഭ്യര്‍ഥിച്ചു. അടൂര്‍ പ്രകാശ് കൊച്ചുപമ്പയിലെ സ്വീകരണം ഏറ്റുവാങ്ങിയശേഷം നേരെ മീനാര്‍ കറുമാരിയമ്മന്‍ കോവിലില്‍ ദര്‍ശനം നടത്തിയശേഷം മീനാര്‍ കോളനികളില്‍ എത്തി വോട്ട് അഭ്യര്‍ഥിച്ചു. അതിനുശേഷം ഗവിയിലെ അയ്യപ്പന്‍ കോവിലിലെ ക്ഷേത്ര ഉത്സവത്തിലും പങ്കെടുത്തു. തുടര്‍ന്ന് ഗവി, കൊച്ചുപമ്പ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു. കോന്നി മണ്ഡലം ആസ്ഥാനത്തുനിന്ന് ഗവിയിലേക്ക് 100 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തെങ്കില്‍ മാത്രമേ 44, 45 ബൂത്തുകളില്‍ എത്തിച്ചേരാന്‍ കഴിയൂ. അതിനാല്‍ തന്നെ സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പര്യടനം, സ്വീകരണം എന്നിവയെല്ലാം ഒറ്റഘട്ടമായി നടത്തും. പ്രചാരണ സാമഗ്രികള്‍ അതാതു പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ സീതത്തോട്ടില്‍ എത്തിക്കും. അവിടെയുള്ള പ്രവര്‍ത്തകരാണ് പ്രചാരണ സാമഗ്രികള്‍ ഗവിയിലത്തെിക്കുക. ഇതിനായി നല്ളൊരു തുക ചെലവാകും. വന്യമൃഗങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന ഗവിയിലെ ബൂത്തിലേക്ക് എത്താന്‍ രണ്ട് മണിക്കൂറോളം വനത്തില്‍ കൂടി യാത്രചെയ്യണം. രണ്ട് ബൂത്തുകളിലുമായി 750 ല്‍ പരം വോട്ടുകള്‍ ഏതുവിധേനയും തങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാനാണ് സ്ഥാനാര്‍ഥികളുടെ നേതാക്കളുടെയും വനയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.